/indian-express-malayalam/media/media_files/uploads/2020/09/Amitabh-Bachchan-khushbu.jpg)
ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യയിലെ തിളങ്ങും താരമായി മാറിയ നടിയാണ് ഖുശ്ബു. എൺപതുകളിലാണ് ബാലതാരമായി ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.'തോടിസി ബേവഫായി’ എന്ന ചിത്രമായിരുന്നു ഖുശ്ബുവിന്റെ ആദ്യചിത്രം. നസീബ്, ലാവരിസ്, കാലിയ തുടങ്ങിയ അമിതാഭ് ബച്ചൻ ചിത്രങ്ങളിലും ഖുശ്ബു ബാലതാരമായി പ്രത്യക്ഷപ്പെട്ടിരുന്നു. 'കാലിയ' എന്ന ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പമുള്ള ഖുശ്ബുവിന്റെ ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
/indian-express-malayalam/media/media_files/uploads/2020/09/Khushbu-childhood-photo.jpg)
അടുത്തിടെ ഓർമകളിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ ഖുശ്ബുവും പങ്കുവച്ചിരുന്നു. 1980ൽ ഞാനൊരു ബാലതാരമായിരുന്നപ്പോൾ ശശി കപൂർ അങ്കിളിന്റെ കൂടെ, 1984ൽ നായികയായി ജാക്കി ഷ്റോഫിനൊപ്പം,” എന്ന ക്യാപ്ഷനോടെയാണ് ഖുശ്ബു ചിത്രങ്ങൾ പങ്കുവച്ചത്.
നൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ഖുശ്ബു. പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.
ഖുശ്ബുവിനോളം തമിഴകത്തിന്റെ ഇഷ്ടം കവർന്ന ഒരു നടിയുണ്ടാകുമോ എന്ന് സംശയമാണ്. തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന പേരിൽ ഒരു ഇഡ്ഡലി തന്നെയുണ്ട്. അത് പോലെ ഖുശ്‌ബു എന്ന പേരിൽ സാരി ബ്രാൻഡും നില നിൽക്കുന്നു.
സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഖുശ്ബു. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം അവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടനും സംവിധായകനുമായി സുന്ദറിനെയാണ് ഖുശ്ബു വിവാഹം ചെയ്തിരിക്കുന്നത്. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളും ഖുശ്ബുവിനുണ്ട്. ഇവർ ചെന്നൈയിൽ സ്ഥിരതാമസമാണ്.
Read more: ഇതുപോലൊരാൾ കൂടെയുണ്ടെങ്കിൽ ടെൻഷനെന്തിന്; സുന്ദറിനൊപ്പം ഖുശ്ബു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us