ബിഗ് ബിയും ഭാര്യ ജയ ബച്ചനും വേർപിരിഞ്ഞാണു താമസിക്കുന്നതെന്നു വെളിപ്പെടുത്തൽ. സമാജ്‌വാദി പാർട്ടി നേതാവ് അമർ സിങ്ങാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഒരാൾ പ്രതീക്ഷയിലും മറ്റൊരാൾ ജാനക് ബംഗ്ലാവിലുമാണ് താമസിക്കുന്നത്. മരുമകൾ ഐശ്വര്യ റായ് ബച്ചനുമായും ജയയ്ക്ക് പ്രശ്നങ്ങളുണ്ടെന്നും അമർ സിങ് വ്യക്തമാക്കിയിട്ടുണ്ട്. അമർ സിങ്ങിന്റെ വെളിപ്പെടുത്തലിൽ ബോളിവുഡ് ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.
കുറച്ചു കാലം മുൻപുവരെ ഇരുവരുടെയും ഉറ്റ സുഹൃത്തായിരുന്നു അമർ സിങ്. എന്നാൽ അദ്ദേഹം നടത്തിയ ഒരു പ്രസ്താവനയിലൂടെ ഈ സൗഹൃദം തകർന്നിരുന്നു. ജയ ബച്ചനെ സമാജ്‌വാദി പാർട്ടി അംഗമാക്കുന്നതിനെതിരെ അമിതാഭ് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്ന പ്രസ്താവനയാണ് സൗഹൃദം തകർക്കാനിടയാക്കിയത്.