/indian-express-malayalam/media/media_files/uploads/2018/08/swetha.jpg)
സ്മാർട്ട് ആന്റ് സ്റ്റൈലിഷ് ഗെറ്റപ്പിൽ ശ്വേത നന്ദയും മകൾ നവ്യ നവേലിയും. അമിതാഭ് ബച്ചനാണ് ശ്വേതയുടെയും പേരക്കുട്ടി നവ്യയുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബി പങ്കുവച്ച ചിത്രങ്ങളിലെ അമ്മയുടെയും മകളുടെയും സ്റ്റൈലിഷ് കോമ്പിനേഷനാണ് ബോളിവുഡ് ഫാഷൻ ലോകത്തെ പുതിയ ചർച്ച.
"ശ്വേതയും സുഹൃത്തും ചേർന്ന് ആരംഭിച്ച ഫാഷൻ ബ്രാൻഡാണ് എംഎക്സ്എസ്. എംഎക്സ്എസിന്റെ മോഡലായി ശ്വേതയ്ക്കൊപ്പം നവ്യ തന്നെ എത്തിയതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. രണ്ടുപേർക്കും എന്റെ സ്നേഹവും ആശീർവാദവും നൽകുന്നു. ശ്വേത സ്വന്തമായി ആരംഭിച്ച ഈ സംരംഭം സാക്ഷാത്കരിച്ചു കാണുന്നത് ഞങ്ങൾക്കെല്ലാവർക്കും അഭിമാനകരമായ നിമിഷമാണ്. പുത്തൻ സംരംഭത്തിന് എന്റെ ആശംസകൾ. " എന്നാണ് ബിഗ്ബി തന്റെ ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. "പെൺമക്കളാണ് എപ്പോഴും മികച്ചത്, എപ്പോഴും എവിടെയും!" എന്ന തന്റെ പതിവു കമന്റോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
pride and love .. this keeps getting better and better .. love you .. https://t.co/4JYWmydBLM
— Amitabh Bachchan (@SrBachchan) August 14, 2018
ചിത്രങ്ങളിൽ രണ്ടുപേരെയും സഹോദരിമാരെ പോലെ തോന്നുന്നു എന്നാണ് കാഴ്ചക്കാരുടെ വിലയിരുത്തൽ. "ഞാനും നവ്യയും ഒന്നിച്ച് വിദേശത്തൊക്കെ യാത്ര ചെയ്യുന്പോൾ ആളുകൾ ഞങ്ങളെ സഹോദരിമാരായി തെറ്റിദ്ധരിക്കാറുണ്ട്. ഞാൻ ആളുകളോട് എന്റെ പ്രായം പറയുമ്പോൾ നവ്യ എന്നെ കളിയാക്കി കൊണ്ട് അപേക്ഷിക്കും, അമ്മയൊന്നു ശാന്തയാകൂ... എല്ലാവരെയും തിരുത്താൻ പോകേണ്ട" എന്ന് ശ്വേത മുൻപു ബ്ലോഗിൽ കുറിച്ച കമന്റിനെ ഓർമിപ്പിക്കുന്നുണ്ട് ചിത്രങ്ങൾ.
സംവിധായകനും ശ്വേതയുടെ അടുത്ത സുഹൃത്തുമായ കരൺ ജോഹറും ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ഏറെ കഴിവുള്ള മികച്ച ഒരു ഡിസൈനറും ഫാഷൻ പ്രേമിയും ചേരുമ്പോൾ അത് സ്റ്റൈൽ സ്റ്റേറ്റ്മെന്റിനു അപ്പുറത്തേക്ക് മാജിക്ക് തന്നെ കാഴ്ചവയ്ക്കുമെന്നാണ് കരണിന്റെ അഭിപ്രായം. ടീനേജ് ഫാഷൻ ഐക്കണായ നവ്യയുടെ ഗെറ്റപ്പിനെ അഭിനന്ദിക്കാനും കരൺ മറന്നില്ല.
View this post on InstagramA post shared by Karan Johar (@karanjohar) on
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.