മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ ഇടത്തെ കാലിനു പരിക്കേറ്റു. ബച്ചന് തന്നെയാണ് തന്റെ ബ്ളോഗിലൂടെ പരിക്കിന്റെ കാര്യം ആരാധകരുമായി പങ്കുവച്ചത്. ആശുപത്രിയില്‍ അപ്പോള്‍ തന്നെ ശുശ്രൂഷ നേടിയെന്നും ബച്ചന് പറഞ്ഞു.
‘എന്റെ ഇടതു കാല് ഒരു ലോഹ കഷ്ണം കൊണ്ട് മുറിഞ്ഞു. ഞരമ്പ് ചെറുതായി മുറിഞ്ഞതിനാന് രക്തം ഒരുപാട് പോയിരുന്നു. കൃത്യ സമയത്തു തന്നെ ഡോക്ടറുടെ സേവനം നേടുകയും കാലില്‍ സ്റ്റിച്ചിടുകയും ചെയ്തു’ ബച്ചന് കുറിച്ചു.
പ്രമുഖ പരിപാടിയായ കോന്‍ ബനേഗാ ക്രോര്‍പതിയുടെ അവതാരകന് കൂടിയായ ബച്ചനോടു അധികം ബുദ്ധിമുട്ട് നല്കുന്ന പ്രവര്‍ത്തികള്‍ ചെയ്യരുതെന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. ‘ നടക്കരുത്, നില്‍ക്കരുത് എന്നൊക്കെയാണ് ഡോക്ടറുടെ നിര്‍ദ്ദേശം. ട്രെഡ്മില്ലില് പോലും നടക്കരുതെന്ന് അദ്ദേഹം പറഞ്ഞു’ ബച്ചന് കുറിക്കുന്നു.
കാലില്‍ പരിക്കേറ്റു നില്ക്കുന്ന ബച്ചന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. കോന്‍ ബനേഗാ ക്രോര്‍പതിയുടെ ചിത്രീകരണത്തിനിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ബച്ചന് തന്നെയാണ് പങ്കുവച്ചത്. സൂരജ് ബര്ചാത്യയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഉന്ചയ്’ ആണ് ബച്ചന്റെ പുതിയ ചിത്രം.നവംബര്‍ 11 നു തീയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ അനുപം ഖേര്‍, നീന ഗുപ്ത, പരിനിതി ചോപ്ര എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.