അമിതാഭ് ബച്ചന്റെ മുംബൈയിലെ ബഗ്ലാവില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷ രാവിലെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സരോദ് കലാക്കാരനായ അയാന്‍ അലി ബാങ്കാഷ്. അമിതാഭ് ബച്ചന്‍, അഭിതാഭ് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ക്കു ‘ ദീവാലി നൈറ്റ്‌സ്’ എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
അയാനൊപ്പം സെല്‍ഫി ചിത്രത്തിനായാണ് ഐശ്വര്യ പോസ് ചെയ്തത്. അമിതാഭ് അയാന്റെ കുട്ടികളെ ഓമനിക്കുന്നതായും അഭിഷേക് അതിഥികളെ സ്വീകരിക്കുന്നതായും ചിത്രങ്ങളില്‍ കാണാം.
ചിത്രങ്ങളെല്ലാം നന്നായിരിക്കുന്ന എന്നാണ് ഭൂരിഭാഗം ആരാധകരുടെയും കമന്റുകള്‍. ചിലര്‍ അയാനും കുടുംബത്തിനും ദീപാവലി ആശംസകളും അറിയിച്ചിട്ടുണ്ട്. കിരോണ്‍ ഖേര്‍, അനുപം ഖേര്‍ എന്നിവരും ബച്ചന്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഷാ റൂഖ് ഖാന്‍, ഗൗരി ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരും ആഘോഷത്തിനായി എത്തിയിരുന്നു.
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ ലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും അധികം വൈകാതം റിലീസാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ഫാനേയ് ഖാനിലൂടെയാണ് ഐശ്വര്യ സിനിമയിലേയ്ക്കു തിരിച്ചെത്തിയത്. ആമസോണ്‍ പ്രൈമില്‍ റിലീസാകുന്ന സീരീസിന്റെ തിരക്കിലാണ് അഭിഷേക്ക്. സൂരജ് ബര്‍ജത്യ സംവിധാനം ചെയ്യുന്ന ഉന്‍ജയ് ആണ് അമിതാഭിന്റെ അടുത്ത ചിത്രം.