scorecardresearch

ബച്ചന്‍ കുടുംബത്തിലെ ബേബി

അമിതാഭ് ബച്ചന്‍റെ കൊച്ചു മകന്‍ അഗസ്ത്യ നന്ദയായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയയിലെ താരം. സഹോദരി നവ്യ നവേലി പങ്കു വച്ച അഗസ്ത്യയുടെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു

അമിതാഭ് ബച്ചന്‍റെ കൊച്ചു മകന്‍ അഗസ്ത്യ നന്ദയായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയയിലെ താരം. സഹോദരി നവ്യ നവേലി പങ്കു വച്ച അഗസ്ത്യയുടെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ബച്ചന്‍ കുടുംബത്തിലെ ബേബി

അമിതാഭ് ബച്ചനോട്‌ ഒരിക്കല്‍ കരണ്‍ ജോഹര്‍ ചോദിച്ചു 'അങ്ങയുടെ ദേഹത്തെവിടെയെങ്കിലും ഒരു ടാറ്റൂ ചെയ്യുമെങ്കില്‍ അതെവിടെയായിരിക്കും, എന്തായിരിക്കും' എന്ന്. അതിന് മറുപടിയായി ബച്ചന്‍ പറഞ്ഞു 'അതെന്‍റെ ഹൃദയത്തിലായിരിക്കും, നവ്യ എന്നും അഗസ്ത്യ എന്നും എഴുതും'.

Advertisment

publive-image നവ്യക്കും അഗസ്ത്യക്കുമൊപ്പം അമിതാഭ്

ബച്ചന്‍റെ പേരക്കുട്ടികളാണ്‌ 19 കാരിയായ നവ്യ നവേലിയും 17 കാരനായ അഗയ്സ്ത്യ നന്ദയും. മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെയും നിഖില്‍ നന്ദയുടെയും മക്കള്‍. ഇരുവരുടെയും സിനിമാ പ്രവേശത്തെക്കുറിച്ച് ഇത് വരെ ഒരറിയിപ്പും ഉണ്ടായിട്ടില്ലെങ്കിലും അത് ഏതു നിമിഷവും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അത് കൊണ്ട് തന്നെ വിദേശത്ത് പഠിക്കുന്ന ഇരുവരും എന്ത് ചെയ്താലും വാര്‍ത്തയാണ്. ഇന്നലെ അനിയനോടൊപ്പമുള്ള ഫോട്ടോ നവ്യ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തപ്പോഴത്തെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.

publive-image കടപ്പാട് ഇന്‍സ്റ്റാഗ്രാം

ഇതിനു മുന്‍പ് രണ്ടവസരങ്ങളില്‍ അമ്മാവന്‍ അഭിഷേക് ബച്ചന്‍ അഗസ്ത്യയുടെ ചിത്രങ്ങള്‍ പങ്കു വച്ചിരുന്നു. അഗസ്ത്യയുടെ കഴിഞ്ഞ രണ്ടു പിറന്നാളുകള്‍മായിരുന്നു അത്.

Advertisment

'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും കൂള്‍ ആയ പയ്യന്‍' എന്നാണ് ഒരിക്കല്‍ അഭിഷേക് പറഞ്ഞത്.

'നിനക്ക് പതിനാറു വയസ്സായി എന്നെനിക്കു വിശ്വസിക്കാനാവുന്നില്ല. അഗസ്ത്യാ, നീയൊരു സ്നേഹമുള്ള, കരുണയുള്ള മനുഷ്യനായി വളരുന്നു. എങ്കിലും എനിക്ക് നീ എന്നും ഒരു ബേബിയായിരിക്കും', എന്ന് മറ്റൊരിക്കലും.

publive-image കടപ്പാട്:  ഇന്‍സ്റ്റാഗ്രാം

ബച്ചന്‍ കുടുംബത്തിലെ ഈ ബേബി വളര്‍ന്നു വെള്ളിത്തിരയിലെക്കെത്തും എന്ന് പ്രതീക്ഷിക്കാം.

Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: