Chehre film: സ്റ്റൈലൻ താടിയുമായി ബിഗ് ബി; ‘ചെഹരേ’ ഫസ്റ്റ് ലുക്ക്

ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘ചെഹരേ’

amitabh bachchan, അമിതാഭ് ബച്ചൻ, ചെഹരേ സിനിമ, ഇമ്രാൻ ഹാഷ്മി, amitabh bachchan chehre, emraan hashmi chehre, chehre movie, amitabh bachchan new look, amitabh bachchan new movie, amitabh bachchan twitter, chehre cast, chehre release date,

സ്യൂട്ട് ധരിച്ച് മഫ്ലറും ധരിച്ച് നിൽക്കുന്ന അമിതാഭ് ബച്ചൻ. കമ്പിളി കൊണ്ടുള്ള തൊപ്പി തലയിൽ. നീളൻ ഷാൾ കഴുത്തിൽ. നീട്ടി വളർത്തിയ വെളുത്ത താടി അറ്റത്തായി കെട്ടി വച്ചിരിക്കുന്നു. വേറിട്ട ലുക്കുമായി കൗതുകമുണർത്തുകയാണ് അമിതാഭ് ബച്ചൻ ‘ചെഹരെ’ എന്ന ചിത്രത്തിൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സ്റ്റൈലിഷ് ലുക്കിലാണ് എഴുപത്തിയാറുകാരനായ ബിഗ് ബി എത്തുന്നത്.

amitabh bachchan, അമിതാഭ് ബച്ചൻ, ചെഹരേ സിനിമ, ഇമ്രാൻ ഹാഷ്മി,  amitabh bachchan chehre, emraan hashmi chehre, chehre movie, amitabh bachchan new look, amitabh bachchan new movie, amitabh bachchan twitter, chehre cast, chehre release date,

amitabh bachchan, അമിതാഭ് ബച്ചൻ, ചെഹരേ സിനിമ, ഇമ്രാൻ ഹാഷ്മി,  amitabh bachchan chehre, emraan hashmi chehre, chehre movie, amitabh bachchan new look, amitabh bachchan new movie, amitabh bachchan twitter, chehre cast, chehre release date,

ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘ചെഹരേ’. റുമി ജാഫ്രെ സംവിധാനം ചെയ്യുന്ന ചിത്രം മിസ്റ്ററി ത്രില്ലർ ഴോണറിലുള്ളതാണ്. ആനന്ദ് പണ്ഡിത് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. ആനന്ദ് പണ്ഡിത് മോഷൻ പിക്‌ച്ചേഴ്സ്, സരസ്വതി എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഷൂട്ടിംഗ് മേയ് 10 നു ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. 2020 ഫെബ്രുവരി 21 നാവും ചിത്രത്തിന്റെ റിലീസ്.

Read more: അമിതാഭ് ബച്ചനൊപ്പം ആദ്യമായി കൈകോർത്ത് ഇമ്രാൻ ഹാഷ്മി

കൃതി ഖർബന്ദ, റിയ ചക്രബർത്തി, സിദ്ധാനന്ത് കപൂർ, റിത്മാൻ ചക്രബർത്തി, രാഘ്‌വീർ യാദവ്, അനു കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Amitabh bachchan first look chehre film emraan hashmi

Next Story
ബോബൻ കുഞ്ചാക്കോ അഥവാ ഇസഹാഖ് കുഞ്ചാക്കോKunchako Boban, Kunchako Boban son, Boban Kunchacko, izahaak kunchacko, ഇസഹാഖ് കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോ, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മകന്‍, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com