ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കാൻ ഒരുങ്ങുന്നു. റുമി ജാഫ്രെ സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു വേണ്ടിയാണ് ബിഗ് ബിയ്ക്ക് ഒപ്പം ഇമ്രാൻ ഹാഷ്മി കൈകോർക്കുന്നത്. ആനന്ദ് പണ്ഡിത് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിന്റെ ഷൂട്ടിംഗ് മേയ് 10 ന് ആരംഭിക്കും. 2020 ഫെബ്രുവരി 21 നാണ് ചിത്രത്തിന്റെ റിലീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. നിർമ്മാതാവായ ആനന്ദ് പണ്ഡിതാണ് ചിത്രത്തെ കുറിച്ച് ട്വിറ്ററിലൂടെ അനൗൺസ് ചെയ്തിരിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

സരസ്വതി എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിനൊപ്പം ചേർന്നാണ് ആനന്ദ് പണ്ഡിത് മോഷൻ പിക്ച്ചേഴ്സ് ചിത്രം നിർമ്മിക്കുന്നത്. ‘പ്യാർ കാ പഞ്ച്നാമ 2’, ‘സർക്കാർ 3’, ‘സത്യമേവ ജയതേ’, ‘ബസാർ’, ‘ടോട്ടൽ ധമാൽ’ എന്നീ ചിത്രങ്ങൾക്കു ശേഷം ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേരുവിവരങ്ങൾ അണിയറക്കാർ ഇതുവരെ അനൗൺസ് ചെയ്തിട്ടില്ല.

Read more: അമിതാഭ് ബച്ചന്റെ ആദ്യ തമിഴ് ചിത്രം; ‘ഉയർന്ത മനിതൻ’ ഫസ്റ്റ് ലുക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook