scorecardresearch

ബാല്‍ താക്കറെ പിതൃതുല്യൻ: അമിതാഭ് ബച്ചന്‍

അന്നത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്നു താന്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്നും അമിതാഭ് ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

അന്നത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്നു താന്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്നും അമിതാഭ് ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Amitabh Bachchan

അന്തരിച്ച ശിവസേനാ നേതാവ് ബാല്‍ താക്കറെ തനിക്ക് അച്ഛനെപ്പോലെ ആയിരുന്നുവെന്ന് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍. ബാല്‍ താക്കറെയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം 'താക്കറെ'യുടെ ടീസര്‍ ലോഞ്ചിനെത്തിയപ്പോഴാണ് ബിഗ് ബി താക്കറെയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പറഞ്ഞത്. നവാസുദ്ദീന്‍ സിദ്ദിഖിയാണ് ചിത്രത്തില്‍ ബാല്‍ താക്കറെയായി വേഷമിടുന്നത്.

Advertisment

 Amitabh Banchan, Uddhav Thackeray Express photo by Prashant Nadkar, 21st December 2017, Mumbai.

ലോഞ്ചിനിടെയാണ് താക്കറെയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഓര്‍മ്മകള്‍ ബച്ചന്‍ പങ്കുവച്ചത്. 'വളരെ അടുത്ത ബന്ധമായിരുന്നു ബാല്‍സാഹേബ് താക്കറെയുമായി എനിക്കുണ്ടായിരുന്നത്. അദ്ദേഹം ക്ഷണിക്കാറുള്ള എല്ലാ പരിപാടികളിലും ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു. എല്ലാവര്‍ക്കും ഒരു മാതൃകയായിരുന്നു അദ്ദേഹം. നാല്‍പതു വര്‍ഷം മുമ്പ് ജയയെ വിവാഹം കഴിക്കുമ്പോഴാണ് ആദ്യമായി ഞാന്‍ താക്കറെയെ കാണുന്നത്. അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു ജയയെ കാണാന്‍ ആഗ്രഹമുണ്ടെന്ന്. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി. അദ്ദേഹത്തിന്റെ ഭാര്യ ഞങ്ങളെ സ്വാഗതം ചെയ്ത രീതി എന്നെ വളരെ സ്പര്‍ശിച്ചു. സ്വന്തം മരുമകളെപ്പോലെയാണ് അവര്‍ ജയയെ ആ വീട്ടിലേക്ക് ആനയിച്ചത്. അന്നു ഞാന്‍ തീരുമാനിച്ചു ഇദ്ദേഹം എനിക്ക് ഒരു അച്ഛനെപ്പോലെ ആയിരിക്കുമെന്ന്. എന്റെ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളായാണ് ഞാന്‍ അദ്ദേഹത്തെ പരിചരിച്ചിരുന്നത്. തിരിച്ചും അങ്ങനെ തന്നെയായിരുന്നു.'

Amitabh Bachchan

തനിക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം ബാല്‍ താക്കറെ തന്നെ സഹായിച്ചിട്ടുണ്ടെന്നും ബിഗ് ബി പറഞ്ഞു. കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന്ന അപകടത്തില്‍ ഗുരുതരമായ പരുക്കുകള്‍ പറ്റിയ തന്നെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മുംബൈയിലേക്ക് മാറ്റുകയും ചെയ്തു. അബോധാവസ്ഥയിലായിരുന്ന തന്നെ അന്ന് ആശുപത്രിയില്‍ എത്തിച്ചത് ശിവസേനയുടെ ആംബുലന്‍സ് ആയിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തു. അന്നത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്നു താന്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്നും അമിതാഭ് ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ ചിത്രീകരണത്തിന് ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമായി വന്നാല്‍ ഒരു മടിയും കൂടാതെ തന്നെവിളിക്കണമെന്നും ചിത്രത്തിന്റെ സംവിധായകനായ സഞ്ജയ് റൗട്ടിനോട് ബച്ചന്‍ പറഞ്ഞു.

Advertisment
Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: