ഞായറാഴ്ചകളിൽ മുംബൈ ജുഹൂവിലെ റോഡുകൾ ജനസാഗരമായി മാറും. ജൂഹൂവിലെ ‘ജൽസ’ എന്ന വീടിനു മുന്നിലേക്ക് ഒഴുകുന്ന ജനക്കൂട്ടം മുംബൈവാസികളെ സംബന്ധിച്ച് പതിവു കാഴ്ചകളിലൊന്നാണ്. ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയും ഭാര്യ ജയ ബച്ചനും മകൻ അഭിഷേക് ബച്ചനും ഐശ്വര്യാറായിയും അടങ്ങുന്ന താരങ്ങൾ ഒരു കുടക്കീഴിൽ ഒന്നിച്ചു താമസിക്കുന്ന ‘ജൽസ’ മുംബൈ നഗരത്തിലെ സ്റ്റാർ പദവിയുള്ള വീടുകളിലൊന്നാണ്.
ഞായറാഴ്ചകളിൽ വൈകുന്നേരം ജൽസയുടെ വലിയ ഗേറ്റ് തുറന്നിട്ട് ബിഗ് ബി, തന്നെയൊരു നോക്കു കാണാനായി എത്തുന്ന ആരാധകർക്ക് മുന്നിലെത്തും. കഴിഞ്ഞ 37 വർഷത്തോളമായി ജൽസയിലെ പതിവു തെറ്റാത്തൊരു കാഴ്ചയാണ് അത്. എന്നാൽ അനാരോഗ്യം മൂലം ഇന്നലെ ആരാധകർക്കു മുന്നിലെത്താൻ പറ്റാത്തതിൽ ആരാധകരോട് ക്ഷമ ചോദിക്കുകയാണ് ബിഗ് ബി.
T 3524 – I convalesce .. but they still come for the Sunday meet .. my apologies .. could not come out .. pic.twitter.com/qXx3uonlWL
— Amitabh Bachchan (@SrBachchan) 20 October 2019
1982 ൽ ‘കൂലി’ എന്ന ചിത്രത്തിനിടെ ഉണ്ടായ ഗുരുതരമായ അപകടത്തിനു ശേഷമാണ് ‘ജൽസ’യ്ക്കു മുന്നിൽ ആരാധകരെ കാണുന്ന പതിവ് ബിഗ് ബി തുടങ്ങുന്നത്. ഗുരുതരമായി പരിക്കേറ്റ് മരണത്തിന്റെ വക്കോളമെത്തിയ ബച്ചനുവേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരകണക്കിന് ആളുകളാണ് പ്രാർത്ഥനകൾ സംഘടിപ്പിച്ചത്. തന്റെ ജീവനു വേണ്ടി പ്രാർത്ഥിച്ച ആരാധകരോടുള്ള സ്നേഹസൂചകമായാണ് ബിഗ് ബിയുടെ ഈ പതിവ് ‘സൺഡേ മീറ്റ്’.
T 3518 – Irreplaceable love .. the kindness of all , the affection in reciprocation .. but never enough to equal what they do .. pic.twitter.com/7cFWOPouhL
— Amitabh Bachchan (@SrBachchan) 14 October 2019

Read more: അതേ കണ്ണ്, അതേ ചുണ്ട്, അതേ ഗ്ലാമര്‍: ഐശ്വര്യ റായ്ക്ക് ഇറാനില്‍ നിന്നും ഒരു ‘അപര’