scorecardresearch

മോഹൻലാലും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നു ?

ഇപ്പോൾ പുറത്തു വരുന്ന വിരവങ്ങൾ ശരിയായാൽ മോഹൻലാലും ബിഗ് ബിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാകും ഇത്.

ഇപ്പോൾ പുറത്തു വരുന്ന വിരവങ്ങൾ ശരിയായാൽ മോഹൻലാലും ബിഗ് ബിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാകും ഇത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
mohanlal, amitabh bachchan, lal, bachchan, bachan, big b, maju warrier, prakash raj, sreekumar director, odiyan

ഇന്ത്യൻ സിനിമയിലെ രണ്ട് വൻ മരങ്ങളായ മോഹൻലാലും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വരുന്നു. ഒടിയൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും.

Advertisment

ഒരു ഫാന്റസി സിനിമയായ ഈ ചിത്രം 3D ടെക്നോളജി ഉപയോഗിച്ചായിരിക്കും ചിത്രീകരിക്കുക. ചിത്രത്തെക്കുറിച്ച് പക്ഷേ ഔദ്യോഗിക വിവരമൊന്നും പുറത്തു വന്നിട്ടില്ല.

ഇപ്പോൾ പുറത്തു വരുന്ന വിരവങ്ങൾ ശരിയായാൽ മോഹൻലാലും ബിഗ് ബിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാകും ഇത്. ഇതിനു മുൻപ് 2010ൽ കാണ്ഡഹാർ എന്ന മേജർ രവി ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ബോളിവുഡ് ക്ലാസിക് സിനിമയായ ഷോലെയുടെ റീമേക്ക് ചിത്രമായ രാം ഗോപാൽ വർമ സംവിധാനം ചെയ്‌ത ആഗ് എന്ന ഹിന്ദി ചിത്രത്തിലാണ് ഇരുവരും ആദ്യം ഒന്നിച്ചത്.

Bollywood Malayalam Films Malayalam Movie Mohanlal Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: