ദീപാവലി നാളിൽ ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചൻ സംഘടിപ്പിച്ച പാർട്ടിയിൽ തിളങ്ങി താരങ്ങൾ. ഷാരൂഖും കാജോളും അക്ഷയ് കുമാറും ഷാഹിദ് കപൂറും കരീനയും അനുഷ്കയും സാറാ അലി ഖാനും മുതൽ വിരാട് കോഹ്‌ലി വരെ നീളുന്ന താരങ്ങൾ പാർട്ടിയ്ക്ക് എത്തിയിരുന്നു. മുംബൈ ജൂഹൂ ബീച്ചിനരികിലെ ബച്ചന്റെ വീടായ ജൽസയിൽ വെച്ചായിരുന്നു പാർട്ടി സംഘടിപ്പിക്കപ്പെട്ടത്.
ഭാര്യ ഗൗരി ഖാനൊപ്പമാണ് ഷാരൂഖ് എത്തിയത്. അക്ഷയ് കുമാർ, ഭാര്യ ട്വിങ്കിൾ ഖന്ന, ഷാഹിദ് കപൂർ, മീര രാജ്‌പുത്, അനുഷ്ക ശർമ, വിരാട് കോഹ്‌ലി, ടൈഗർ ഷിറോഫ്, കാജോൾ, വരുൺ ധവാൻ, നടാഷ ദലാൽ, ശ്രദ്ധ കപൂർ, ശക്തി കപൂർ, സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, താര സുതാര്യ, ഇഷാ ഡിയോൾ, രാജ് കുമാർ റാവു, കത്രീന കൈഫ്, കരീന കപൂർ, അർജുൻ രാംപാൽ, മലൈക അറോറ, കിയാര അദ്വാനി, ബിപാഷ ബസു തുടങ്ങി നിരവധിപേരാണ് പാർട്ടിയ്ക്ക് എത്തിയത്.
Read more: ബോളിവുഡ് താരങ്ങളുടെ സ്റ്റൈലിഷ് ദീപാവലി ലുക്ക് ; ചിത്രങ്ങൾ