അഭിഷേക്-ഐശ്വര്യ താരദമ്പതികളുടെ മകൾ ആരാധ്യയുടെ ആറാം പിറന്നാളാണ്. ആരാധ്യയ്ക്ക് പിറന്നാൾ ദിനത്തിൽ മുത്തച്ഛൻ അമിതാഭ് ബച്ചൻ ഹൃദയസ്പർശകമായ സന്ദേശമാണ് തന്റെ ബ്ലോഗിലൂടെ നൽകിയിരിക്കുന്നത്. ”ആരാധ്യയുടെ ആറാം ജന്മദിനമാണ്. ആഘോഷത്തിന്റെ ദിവസമാണിന്ന്. അവൾ എത്രമാത്രം വളർന്നുവെന്ന് ഈ ദിനത്തിലാണ് ഞങ്ങളെ അവൾ ഓർമിപ്പിക്കുന്നത്. വെറും ആറു വർഷമേ ആയിട്ടുളളൂവെങ്കിലും 60 വർഷം ആയതുപോലെ” ബച്ചൻ ബോഗ്ലിൽ എഴുതി. അഭിഷേകിനും ഐശ്വര്യയ്ക്കുമൊപ്പമുളള ആരാധ്യയുടെ ചിത്രവും ബച്ചൻ ബ്ലോഗിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Amitabh Bachchan pens a heartfelt message on Aaradhya birthday

ട്വിറ്ററിലൂടെ നിരവധി പേർ ആരാധ്യയ്ക്ക് ജന്മദിന ആശംസകൾ നേർന്നിട്ടുണ്ട്. അവർക്കൊക്കെ തന്റെ ട്വിറ്റർ പേജിലൂടെ ബിഗ് ബി നന്ദി അറിയിച്ചിട്ടുണ്ട്. ആരാധ്യയുടെ ചില ചിത്രങ്ങളും അമിതാഭ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

ആരാധ്യയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കാനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. ബോളിവുഡിലെ പ്രമുഖർ പാർട്ടിയിൽ പങ്കെടുക്കുമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook