scorecardresearch

അച്ഛനെ പോലെ മകനും; അല്ല, അച്ഛന് പകരം അച്ഛൻ മാത്രമെന്ന് അഭിഷേക് ബച്ചൻ

റീ ട്വീറ്റ് ചെയ്ത് അഭിഷേക് ബച്ചൻ പറഞ്ഞ വാക്കുകൾ എല്ലാവരുടേയും ഹൃദയത്തിൽ തൊടുന്നതായിരുന്നു

റീ ട്വീറ്റ് ചെയ്ത് അഭിഷേക് ബച്ചൻ പറഞ്ഞ വാക്കുകൾ എല്ലാവരുടേയും ഹൃദയത്തിൽ തൊടുന്നതായിരുന്നു

author-image
Entertainment Desk
New Update
Amitabh Bachchan, അമിതാഭ് ബച്ചൻ, Abhishek Bachchan, അഭിഷേക് ബച്ചൻ, Big B, ബിഗ് ബി, Twitter, ട്വിറ്റർ, iemalayalam, ഐഇ മലയാളം

ബോളിവുഡിന്റെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ ബിഗ് ബിയാണ് അമിതാഭ് ബച്ചൻ. ബിഗ് ബി എവിടെ എത്തിയാലും അവിടെ അദ്ദേഹത്തെ ചുറ്റി ആരാധകരും ഉണ്ടാകും. സീനിയർ ബച്ചന്റെ കാര്യത്തിൽ മാത്രമല്ല, ജൂനിയർ ബച്ചന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഇരുവരും ആരാധകരെ അഭിസംബോധന ചെയ്യുന്ന ചിത്രം പങ്കുവച്ച് രാജ് ബൻസാൽ പറഞ്ഞത് 'അച്ഛനെ പോലെ മകനും' എന്നായിരുന്നു.

Advertisment

ബൻസാലിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് അഭിഷേക് ബച്ചൻ പറഞ്ഞ വാക്കുകൾ എല്ലാവരുടേയും ഹൃദയത്തിൽ തൊടുന്നതായിരുന്നു.

"സർ, എല്ലാ ആൺമക്കളേയും പോലെ, ഞങ്ങൾ ശ്രമിക്കുന്നു... പക്ഷെ അച്ഛൻ അച്ഛൻ തന്നെയാണ്."

Advertisment

ജെ.പി.ദത്ത നിർമിച്ച റെഫ്യൂജി(2000) യിലൂടെയാണ് അഭിഷേകിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ശ്രദ്ധിക്കപ്പെട്ട സിനിമ 2004 ൽ പുറത്തിറങ്ങിയ 'ധൂം'. മണിരത്നത്തിന്റെ 'യുവ' സിനിമയിലെ വേഷവും ശ്രദ്ധ നേടി.

2007 ഏപ്രിൽ 20-നായിരുന്നു അഭിഷേകും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹം. 'സൂപ്പർ കപ്പിൾ' എന്നാണ്‌ ഇവർ അറിയപ്പെടുന്നത്. 2011 നവംബർ 14ന് അഭിഷേക്-ഐശ്വര്യ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചു. ആരാധ്യ എന്നാണ് മകളുടെ പേര്.

മൻമർസിയാനാണ് അഭിഷേകിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. താപ്സി പന്നുവായിരുന്നു ചിത്രത്തിലെ നായിക. മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്.

Read Here: സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ഐശ്വര്യ റായ്‌യുടെ ബേബി ഷവർ ചിത്രങ്ങൾ

Amitabh Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: