scorecardresearch

കൊച്ചുമക്കൾക്കൊപ്പം ന്യൂഇയർ അടിച്ചുപൊളിച്ച് അമിതാഭ് ബച്ചൻ

''മക്കൾ ബെസ്റ്റാണ്.. കൊച്ചുമക്കൾ ബെസ്റ്റസ്റ്റാണ്''

''മക്കൾ ബെസ്റ്റാണ്.. കൊച്ചുമക്കൾ ബെസ്റ്റസ്റ്റാണ്''

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കൊച്ചുമക്കൾക്കൊപ്പം ന്യൂഇയർ അടിച്ചുപൊളിച്ച് അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചന്റെ ഇത്തവണത്തെ ന്യൂഇയർ ആഘോഷം കൊച്ചുമക്കൾക്കൊപ്പമായിരുന്നു. ശ്വേതയുടെ മകൾ നവ്യ നവേലി നന്ദയ്ക്കും അഭിഷേകിന്റെ മകൾ ആരാധ്യ ബച്ചനുമൊപ്പമുളള ആഘോഷങ്ങളുടെ ചിത്രങ്ങൾ ബച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment

''മക്കൾ ബെസ്റ്റാണ്.. കൊച്ചുമക്കൾ ബെസ്റ്റസ്റ്റാണ്''... എന്ന അടിക്കുറിപ്പോടു കൂടിയതാണ് ആദ്യ ചിത്രം. ബച്ചനും കൊച്ചുമകൾ ആരാധ്യയും ഒപ്പമുളളതാണ് മറ്റൊരു ചിത്രം.

publive-image

publive-image

publive-image

publive-image

തന്റെ ബ്ലോഗിലൂടെ ആരാധകർക്ക് ബച്ചൻ ന്യൂഇയർ ആശംസയും നേർന്നിട്ടുണ്ട്. തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ, 102 നോട്ട്ഔട്ട് എന്നിവയാണ് അമിതാഭ് ബച്ചന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.

Advertisment

അമിതാഭ് ബച്ചൻ-ജയ ദമ്പതികൾക്ക് രണ്ടു മക്കളാണുളളത്. ശ്വേതയും അഭിഷേകും. ബിസിനസുകാരൻ നിഖിൽ നന്ദയാണ് ശ്വേതയുടെ ഭർത്താവ്. നവ്യ, അഗസ്ത്യ എന്നീ രണ്ടു മക്കളാണ് ഇവർക്കുളളത്. 2007 ലാണ് അഭിഷേക്-ഐശ്വര്യ വിവാഹം. ഇരുവരുടെയും മകളണ് 6 വയസ്സുകാരിയായ ആരാധ്യ.

Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: