“ലോക്ക്ഡ് വിത്ത് സണ്ണി” എന്ന പേരിൽ ഡിജിറ്റൽ ചാറ്റ് ഷോ ആരംഭിക്കുന്ന കാര്യം വ്യാഴാഴ്ചയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ പ്രഖ്യാപിച്ചത്.
എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു തത്സമയ ചാറ്റ് ചെയ്യുമെന്ന് 38 കാരിയായ താരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. ഇന്നലെ മുതലാണ് പരിപാടി ആരംഭിച്ചത്. യൂട്യൂബർ അനിഷ ദീക്ഷിതും കൂടെയുണ്ട്.
“ആരാധകരുമായും മറ്റ് ആളുകളുമായും തത്സമയം സംഭാഷണത്തിലേർപ്പെടുക എന്നത് എന്റെ ആശയമായിരുന്നു. തമാശകളും ലഘുവായ സംഭാഷണങ്ങളും ഒപ്പം അതിഥിയെ കുറിച്ചുള്ള കുറച്ച് വിശദാംശങ്ങളുമായി ഒരു ചാറ്റ് ഷോ,”സണ്ണി പ്രസ്താവനയിൽ പറഞ്ഞു.
ലോക്ക്ഡൗൺ വിത്ത് സണ്ണി എന്ന പരിപാടിയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂള്ള ആളുകളുമായി താരം സംഭാഷണത്തിൽ ഏർപ്പെടുകയും എങ്ങനെയാണ് അവരെല്ലാം തങ്ങളുടെ ക്വാറന്റൈൻ കാലം ചെലവഴിക്കുന്നത് എന്നതിനെ കുറിച്ച് അറിയാൻ ശ്രമിക്കുകയും ചെയ്യും.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി 21 ദിവസത്തെ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ചെയ്യുന്നതിനിടയിൽ യോഗ പഠിപ്പിക്കുന്നത് മുതൽ തത്സമയ സംഗീത പരിപാടികളും വെർച്വൽ ഡാൻസ് ക്ലാസുകളുമൊക്കെയായി സെലിബ്രിറ്റികൾ കാഴ്ചക്കാരെ ഇടപഴകുന്നതിനും അവരെ രസിപ്പിക്കുന്നതിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്.