/indian-express-malayalam/media/media_files/uploads/2023/06/arun-govil.jpeg)
ദൂരദർശനത്തിൽ സംപ്രേഷണം ചെയ്ത രാമായണ സീരീയലിൽ നിന്ന് അരുണ ഗോവിൽ, Photo: Entertainment Desk/ IE.Com
രാമാനന്ദ് സാഗറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ രാമായണം ടെലിവിഷൻ സീരിയൽ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്കെത്തുകയാണ്. രാമായണത്തെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഏതൊരു കാലസൃഷ്ടിയുടെയും അടിസ്ഥാനം രാമാനന്ദിന്റെ ഈ പ്രമുഖ സീരീയലാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഷെമരൂ ടിവി, സീരിയൽ തിരിച്ചെത്തുന്ന കാര്യം പ്രഖ്യാപിച്ചത്. എപ്പിസോഡിൽ നിന്നുള്ള ഒരു വീഡിയോയും ഇതിനൊപ്പം പങ്കു വച്ചു.
ഓം റൗട്ട് ഒരുക്കിയ ആദിപുരുഷ് വിമർശനങ്ങൾ നേരിടുന്ന സമയത്താണ് ഇത്തരത്തിലൊരു വാർത്ത എന്നതും ശ്രദ്ധേയമാണ്. രാമായണം പ്രമേയമാക്കി നിർമ്മിച്ച ഏറ്റവും മികച്ച ഷോകളിലൊന്നാണ് രാമാനന്ദിന്റേതെന്ന അഭിപ്രായങ്ങൾ പല ഭാഗത്തു നിന്ന് ഉയർന്നിരുന്നു.
ജൂലൈ 3 മുതൽ രാമായാണം ഷെറാമൂ ടിവിയിൽ സംപ്രേഷണം ആരംഭിക്കും.
1987ൽ ദൂരദർശനിലൂടെ ആദ്യമായി സംപ്രേഷണം ചെയ്ത സീരീയലിൽ അരുൺ ഗോവിൽ ആണ് രാമനായി വേഷമിട്ടത്. കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ സമയത്ത് സീരീയൽ ഒരിക്കൽ പുനർസംപ്രേഷണം ചെയ്തിരുന്നു. അന്ന് അനവധി അഭിനന്ദനങ്ങൾ തേടിയെത്തി.
ആദിപുരുഷിനെതിരെ അരുൺ ഗോവിലും വിമർശനം ഉയർത്തിയിരുന്നു. ആളുകൾക്ക് സെൻസിറ്റീവായ വിഷയങ്ങളെ ഇത്ര മോശമായി ചിത്രീകരിക്കരുതെന്നാണ് സിഎൻഎൻ 18 നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ഗ്രന്ഥങ്ങൾ മുൻനിർത്തി എന്തിനാണ് വിഡ്ഡിത്തരം പറഞ്ഞതെന്നാണ് ഗോവിൽ ചോദിക്കുന്നത്. "ദൈവങ്ങളെ ഒരിക്കലും മുതലെടുക്കരുതെന്നും അവരുടെ പേരിൽ മറ്റുള്ളവരെ കബളിപ്പിക്കരുതെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മൾ വളരെ സെൻസിറ്റീവായ മനുഷ്യരാണ്, മറ്റുള്ളവരെ പോലെ തന്നെ ഇന്ത്യക്കാർ തങ്ങളുടെ മതപരമായ വിഷയങ്ങളിൽ വളരെ സെൻസിറ്റീവാണ്. മറ്റു മതങ്ങളിലുൾപ്പെട്ടവരും സെൻസിറ്റീവാണ് പക്ഷെ അവർക്കെതിരെ ഇത്തരം പ്രവണതകൾ ഉണ്ടാകാറില്ല. അത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് ഞങ്ങളോട് മാത്രം ഇങ്ങനെ? എന്തിനാണ് അവർ പരീക്ഷണങ്ങൾ നടത്തുന്നത്? എന്താണ് അവർ പറയാൻ ഉദ്ദേശിക്കുന്നത്?"
"എന്തിനാണ് അവർ ഇങ്ങനെ കബളിപ്പിക്കുന്നത്? എന്തിനാണ് പരീക്ഷണമെന്ന രീതിയിൽ പുതിയ പുതിയ കാര്യങ്ങൾ കൊണ്ടുവരുന്നത്? ഞങ്ങളെ ഒറ്റയ്ക്ക് വീടൂ. ദൈവത്തെ മുൻനിർത്തി ഇങ്ങനെയൊന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്. അതുകൊണ്ടുള്ള ആവശ്യമെന്താണ്? വേറെ എത്രത്തോളം വിഷയങ്ങളുണ്ട്. അവിടെയും നിങ്ങൾ ഇത്തരത്തിൽ മുതലെടുക്കാറുണ്ടോ. ഇതെല്ലാം ചെയ്ത് എന്തു തെളിയിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്?," ഗോവിൽ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.