Latest News

തലൈവരുടെ പാട്ടിന് ചുവടുവെച്ച് മുംബൈ നർത്തകർ; ശ്വാസമടക്കി പിടിച്ചല്ലാതെ കണ്ടിരിക്കാനാവില്ല ഈ ‘മരണ മാസ്’ ഡാൻസ്

അമേരിക്ക ഗോട്ട് ടാലന്റ് ഷോയിൽ രജനികാന്ത് ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ച് ജഡ്ജസിനെ അമ്പരപ്പിച്ചിരിക്കുകയാണ് മുംബൈ നർത്തകർ

V unbeatable, America Got Talent: The Champions 2, v unbeatable americas got talent, rajinikanth, Marana Mass, v unbeatable performances, v unbeatable videos, Marana Mass petta, petta songs, v unbeatable america got talent dance, Indian express malayalam, IE Malayalam

രജനികാന്ത് ചിത്രം ‘പേട്ട’യിലെ മരണമാസ് സോങ്ങ് പ്രേക്ഷകരുടെ ഇഷ്ടം മുൻപേ കവർന്ന അടിപൊടി ഗാനങ്ങളിൽ ഒന്നാണ്. ഇപ്പോഴിതാ, ആ പാട്ടിന് ചുവടുവെച്ച് ഒരു പറ്റം നർത്തകർ അമേരിക്ക ഗോട്ട് ടാലന്റ്: ദ ചാമ്പ്യൻ 2 റിയാലിറ്റി ഷോയിൽ കയ്യടി നേടുകയാണ്. മുംബൈയിൽ നിന്നുള്ള നർത്തകരാണ് ‘പേട്ട’ നമ്പറിലൂടെ ജഡ്ജസിന്റെയും പ്രേക്ഷകരുടെയും കയ്യടി നേടിയത്. ഈ പ്രകടനത്തിലൂടെ ഷോയൂടെ ഗ്രാൻഡ് ഫിനാലെയിലും ഇവരെത്തി.

ത്രസിപ്പിക്കുന്ന നൃത്തചുവടുകളോടെ നർത്തകർ വേദി കീഴടക്കിയപ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ജഡ്ജസ് അഭിനന്ദനം അറിയിച്ചത്. സിമോൺ കോവെൽ, ഹെയ്തി ക്ലും, ഹൗഈ മണ്ഡേൽ, അലേഷ ഡിക്സോൺ എന്നിവരാണ് ജഡ്ജിംഗ് പാനലിൽ ഉണ്ടായിരുന്നത്.

അനിരുദ്ധ് രവിചന്ദറിനെ പോലെയുള്ള നിരവധി പ്രശസ്തർ നർത്തകരെ അഭിനന്ദിച്ച് രംഗത്തു വന്നിട്ടുണ്ട്. ‘പേട്ട’യിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയത് അനിരുദ്ധ് ആണ്.

Read more: സിനിമാജീവിതം അവസാനിപ്പിക്കാന്‍ രജനികാന്ത്; അവസാനചിത്രം കമലിനൊപ്പം?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: America got talent the champions 2 mumbai dance performance

Next Story
റേഞ്ച് റോവറിന്റെ പുതിയ പതിപ്പ് സ്വന്തമാക്കി മമ്മൂട്ടിയും ദുല്‍ഖറും; ചിത്രങ്ങൾMammootty, Dulquer Salman, Mammootty latest car, range rover, Range rover autobiography, മമ്മൂട്ടി, ദുൽഖർ, റേഞ്ച് റോവർ, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com