/indian-express-malayalam/media/media_files/2026/01/15/chirakodinja-kinavukal-2026-01-15-12-53-11.jpg)
എഐ (നിർമ്മിത ബുദ്ധി) വീഡിയോകളുടെ അതിപ്രസരമുള്ള കാലമാണിത്. മനുഷ്യഭാവനയുടെ അതിരുകൾ എവിടെയാണെന്ന് സംശയിക്കും വിധം ഓരോ നിമിഷവും പുതിയ വിസ്മയങ്ങളാണ് എഐ കലാകാരന്മാർ തീർക്കുന്നത്. സിനിമയുടെ ക്ലൈമാക്സുകൾ തിരുത്തിയും, പരാജയപ്പെട്ട സിനിമകൾക്ക് പുതിയ ജീവൻ നൽകിയും, തങ്ങൾക്കിഷ്ടപ്പെട്ട താരങ്ങളെ അവർ ഒരിക്കലും അഭിനയിച്ചിട്ടില്ലാത്ത വിദേശ ഭാഷാ ചിത്രങ്ങളിലോ സങ്കല്പലോകങ്ങളിലോ പ്രതിഷ്ഠിച്ചും എഐ പുത്തൻ 'മൾട്ടിവേഴ്സുകൾ' സൃഷ്ടിക്കുകയാണ്.
വെറും സാങ്കേതിക വിദ്യ എന്നതിലുപരി, ഓരോ ഡിജിറ്റൽ കലാകാരന്റെയും ചിന്തകളിൽ വിരിയുന്ന അത്ഭുതങ്ങളാണ് എഐ ടൂളുകളിലൂടെ ദൃശ്യവിസ്മയങ്ങളായി മാറുന്നത്. "ഇതൊക്കെ ആരുടെ ബുദ്ധിയിൽ വിരിയുന്ന വിസ്മയങ്ങളാണ്?" എന്ന് ഓരോ കാഴ്ചക്കാരനും സ്വയം ചോദിച്ചുപോകുന്ന തരത്തിൽ യാഥാർത്ഥ്യത്തെയും വെല്ലുന്ന മികവാണ് ഇന്ന് എഐ വീഡിയോകൾക്കുള്ളത്.
Also Read: ഒടുവിൽ ആ ദിവസം വന്നു, കാത്തിരുന്ന നിമിഷങ്ങൾ; കമൽഹാസനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് കുഞ്ഞാറ്റ
മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ് 'അഴകിയ രാവണൻ' സിനിമയിലെ അംബുജാക്ഷൻ. അദ്ദേഹം തന്റെ നോവലായ 'ചിറകൊടിഞ്ഞ കിനാവുകൾ' മമ്മൂട്ടി അവതരിപ്പിച്ച ശങ്കർദാസിനോട് വിവരിക്കുന്ന രംഗം ഇന്നും പൊട്ടിച്ചിരിയോടെയല്ലാതെ നമുക്ക് കണ്ടുതീർക്കാനാവില്ല. ആ കഥയ്ക്ക് ഇപ്പോൾ ഭാവനയുടെ പുതിയ നിറക്കൂട്ടുകൾ ചാലിച്ച് എഐ രൂപം നൽകിയിരിക്കുകയാണ്.
Also Read: 37 വർഷത്തിന് ശേഷം തന്റെ ആദ്യ നായകനെ സന്ദർശിച്ച് കനക; ചിത്രം വൈറൽ
സാങ്കേതിക വിദ്യയുടെ സഹായത്തോടെ അംബുജാക്ഷന്റെ സ്വപ്നകഥയിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയപ്പോൾ കൗതുകകരമായ ഒരു കാസ്റ്റിംഗ് ആണ് എഐ ആർട്ടിസ്റ്റ് നടത്തിയിരിക്കുന്നത്. അംബുജാക്ഷന്റെ കഥയിലെ പാവം മരംവെട്ടുകാരനായി സാക്ഷാൽ ശ്രീനിവാസൻ തന്നെ എത്തുന്നു. മരംവെട്ടുകാരന്റെ മകളായും തയ്യൽക്കാരന്റെ കാമുകിയായും എത്തുന്നത് നവ്യ നായർ ആണ്. പ്രണയത്തിന് വേണ്ടി ആത്മഹത്യ ചെയ്യാൻ വരെ തയ്യാറായ പാവം തയ്യൽക്കാരന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസൻ എത്തുന്നു.
അതേസമയം, കഥയിലെ വില്ലനായി മരംവെട്ടുകാരന്റെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന, വിദേശത്തുനിന്ന് എത്തുന്ന സമ്പന്നനായ പ്രവാസിയായി വിനീത് ശ്രീനിവാസനും ചിത്രത്തിലുണ്ട്. കഥയുടെ വഴിത്തിരിവുകളിൽ നർമ്മം കലർത്താൻ എമിഗ്രേഷൻ ഓഫീസറുടെ വേഷത്തിൽ ബേസിൽ ജോസഫും ഈ എഐ വീഡിയോയിൽ അതിഥി താരമായി എത്തുന്നു.
ശ്രീനിവാസനും മക്കളും ഒരേ സ്ക്രീനിൽ അംബുജാക്ഷന്റെ സങ്കൽപ്പകഥയിലെ കഥാപാത്രങ്ങളായി മാറുന്നത് കാണാൻ ഏറെ കൗതുകകരമാണ്. അന്ന് അംബുജാക്ഷൻ സിനിമയ്ക്കായി പറഞ്ഞ തുന്നൽക്കാരന്റെയും പ്രവാസിയുടെയും മരംവെട്ടുകാരന്റെ മകളുടെയും കഥ, ഇന്ന് എഐയുടെ ലോകത്ത് ഒരു യഥാർത്ഥ 'ഫാമിലി എന്റർടെയ്‌നർ' മൂഡിൽ പുനസൃഷ്ടിക്കുകയാണ്.
" ചിറകൊടിഞ്ഞ കിനാവുകൾ! ഈ കഥയുടെ "പേര്" തയ്യൽക്കാരന് വേണ്ടിയല്ല, സുമതിക്ക് വേണ്ടിയല്ല.
കുഞ്ഞിരാമന് വേണ്ടിയാണ്. ഇത് അവന്റെ കഥയാണ്," എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. "ഇതൊക്കെ ഏത് യൂണിവേഴ്സ്?"
"അന്ന് സുമതി ഇറങ്ങി ഓടിക്കുഴഞ്ഞുവീണ ആ വളവാണ് സൂർത്തുക്കളേ സുമതി വളവ്,"
"നല്ല കഥ ആയിരുന്നു ഒരു സംസ്ഥാന അവാർഡ് അല്ലെ മിസ്സ് ആയി പോയത്,"
"ഗസ്റ്റ് റോളിൽ വന്ന ബേസിൽ കലക്കി," എന്നിങ്ങനെ പോവുന്നു കമന്റുകൾ.
Also Read: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us