Latest News

പൂക്കളുടെ നടുവിൽ നിറപുഞ്ചിരിയുമായി ‘അമ്പിളി’; ഗപ്പി സംവിധായകന്റെ ചിത്രത്തിന്റെ പോസ്റ്റര്‍

സൗബിനോടൊപ്പം നടി നസ്രിയയുടെ അനുജന്‍ നവീന്‍ നസീമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്

ഗപ്പിക്കുശേഷം ജോൺപോൾ ജോർജ്ജ്‌ സംവിധനം ചെയ്യുന്ന അമ്പിളിയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റർ പുറത്തിറങ്ങി. സൗബിന്‍ ഷാഹിര്‍ കഥാപാത്രം പൂക്കല്‍ പിടിച്ച് നില്‍ക്കുന്ന പോസ്റ്ററാണ് പുറത്ത് വന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൗബിൻ ഷഹിർ ചിത്രമാണ് അമ്പിളി. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഫഹദ് ഫാസിലാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. ഗപ്പി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ജോൺ പോളിന്റെ രണ്ടാം ചിത്രമാണ് അമ്പിളി.

ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. സൗബിനോടൊപ്പം നടി നസ്രിയയുടെ അനുജന്‍ നവീന്‍ നസീമും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തന്‍വി റാം എന്ന പുതുമുഖ നടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ കഥയും ജോണ്‍ പോള്‍ തന്നെയാണ്. വിഷ്ണു വിജയ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഗപ്പിയിലെ ഗാനങ്ങള്‍ക്കും വിഷ്ണുവായിരുന്നു സംഗീതം ചിട്ടപ്പെടുത്തിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ambili malayalam movie poster released

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express