മഴയത്ത് നല്ല ചൂടു ചായയും പഴംപൊരിയും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണശീലങ്ങളിൽ ഒന്നാണ്. തെന്നിന്ത്യൻ താരം അമല പോളിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുണ്ടുടുത്ത് മാസ്ക് ധരിച്ചാണ് അമലയുടെ നിൽപ്പ്. “മഴയത്ത് മുണ്ടുടുത്ത് ചായയും പഴംപൊരിയും കഴിക്കണം, എത്ര മനോഹരമായ ആചാരങ്ങൾ,” എന്നാണ് താരം കുറിക്കുന്നത്.
അമലയ്ക്ക് ഒപ്പം ചിത്രത്തിൽ രണ്ടുപേർ കൂടിയുണ്ട്. എന്റെ പുഷ്പന്മാർ എന്നാണ് അമല അവരെ പരിചയപ്പെടുത്തുന്നത്.
ലോക്ക്ഡൗണിനിടെ മഴ ആസ്വദിക്കുന്ന ഒരു വീഡിയോയും അടുത്തിടെ അമല പങ്കുവച്ചിരുന്നു. മഴ പെയ്തു തോർന്നപ്പോൾ മുറ്റത്തിറങ്ങി തുള്ളിച്ചാടിയും ഡാൻസുകളിച്ചുമെല്ലാമാണ് അമല തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. മുറ്റത്തെ മാവിലുള്ള ഓരോ മാങ്ങയ്ക്കും ഉമ്മ കൊടുത്ത്, തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയെ കെട്ടിപ്പിടിച്ചൊക്കെയാണ് താരത്തിന്റെ ആഘോഷം. അതിനിടയിൽ അമലയുടെ അമ്മയുടെ ശബ്ദവും കേൾക്കാം വീഡിയോയിൽ.
“ആദ്യം വരുന്നതെല്ലാം പ്രത്യേകതയുള്ളതാണ്. ലോക്ക്ഡൗണ്‍ കാലത്തെ ആദ്യ മഴ. ഞങ്ങളുടെ പ്രിയപ്പെട്ട മൂണിന്റെ ആദ്യ മഴ. 2020ൽ ആദ്യമായ് കായ്ച്ച മാങ്ങകൾ. സ്നേഹത്തിന്റേയും ശാന്തിയുടേയും എന്റെ ആദ്യ യാത്ര. പ്രപഞ്ചം നൽകുന്ന സന്തോഷകരമായ അടയാളങ്ങളാണ് മഴ. ക്യാമറയും ഡയലോഗും അമ്മ,” എന്നാണ് അമല കുറിച്ചത്.
Read more: ഫീനിക്സ് പക്ഷിയെ പോലെ ഞാനും അമ്മയും ജീവിതത്തിലേക്ക് പറന്നുയർന്നു: അമല പോൾ