scorecardresearch
Latest News

കുടുംബത്തോടൊപ്പം പഴനിയിൽ തൊഴുത് അമല; ചിത്രങ്ങൾ

പ്രസാദവും പൂമാലയും അണിഞ്ഞ് നിൽക്കുന്ന അമലയെയും ബന്ധുക്കളെയും ചിത്രങ്ങളിൽ കാണാം

Amala Paul, Family

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളുമായി തിരക്കിലാണ് അമല പോൾ. സിനിമാ തിരക്കുകളിൽനിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം. കുടുംബത്തോടൊപ്പം പഴനി ക്ഷേത്രം സന്ദർശിച്ചിരിക്കുകയാണ് അമല. അമ്മയ്‌ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ അമല പങ്കുവച്ചു.

പ്രസാദവും പൂമാലയും അണിഞ്ഞ് നിൽക്കുന്ന അമലയെയും ബന്ധുക്കളെയും ചിത്രങ്ങളിൽ കാണാം. അനവധി ആരാധകരും ചിത്രത്തിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

ജനുവരി മാസം ആലുവയിൽ സ്ഥിതി ചെയ്യുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിലും അമല എത്തിയിരുന്നു. എന്നാൽ അമല അന്യ മതസ്ഥയാണെന്ന കാരണത്താൽ ഭാരവാഹികൾ വിലക്കി. പിന്നീട് പുറത്തു നിന്ന് തൊഴുത ശേഷമാണ് അമല മടങ്ങിയത്.

ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്കു തിരിച്ചുവന്നിരിക്കുകയാണ് അമല. വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചര്‍’ ആണ് അമലയുടെ ഏറ്റവും പുതിയ മലയാള ചിത്രം. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ ആണ് അമലയുടെ മറ്റൊരു സിനിമ. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിത’മാണ് അമല പോളിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Amala paul visited pazhani temple with family see photos