യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് നടി അമല പോൾ. പലപ്പോഴും തന്റെ യാത്രകളുട ഓർമകളും ചിത്രങ്ങളുമെല്ലാം അമല പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

 

View this post on Instagram

 

During Navratri Devi is WORSHIPPED in 9 forms known as Navadurga. The significance of each day of Navratri is attached to a form of the MOTHER Day 1 of Navratri is dedicated to Shailaputri, a reincarnation of Parvati. Shailputri literally means the daughter (putri) of the mountains (Shaila). SHAILA means extraordinary or RISING TO GREAT HEIGHTS. The DIVINE CONSCIOUSNESS represented by Devi always surges from the peak. On this first day of Navratri, we propitiate Devi Shailaputri so that we may also attain the highest state of CONSCIOUSNESS. The color of the day is RED, it depicts STRENGTH and VIGOR. Shakti is all of US, Shakti is in you and in me. During this auspicious time, let’s INVOKE the Goddess within us and CONDUCT ourselves in a way we enjoy the EXPERIENCE which is LIFE. Wishing you an abundance of SHANTI! The GODDESS in ME BOWS down to the GODDESS in YOU. #navaratri #day1 #goddess #iam #risingtogreatheights #shakti #peaceandlight #alignment #bethelight #divinefeminine #shivshakthi #sacredunion #universalconsciousness #meditatefastconnect

A post shared by Amala Paul (@amalapaul) on

Read more: ബാലിയിലെ അവധിക്കാല ചിത്രങ്ങൾ പങ്കുവച്ച് അമല പോൾ

ഉത്തർക്കാശിയിലെ ദോഡിതാലിലേക്ക് നടത്തിയ ഒരു യാത്രയുടെ ഓർമയും ഒരിക്കൽ അമല പങ്കുവച്ചിരുന്നു.  “2018 നോട് വിട പറയാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഞാനെന്റെ കഴിഞ്ഞ വർഷത്തെ ന്യൂ ഇയർ യാത്ര ഒാർക്കുകയാണ്. ദോഡിതാലിലെ എന്റെ​ അനുഭവം ലോകവുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. ഗണപതിയുടെ ജന്മസ്ഥലമായ ഉത്തർക്കാശിയിലെ മഞ്ഞുതൊപ്പികൾ​​​ അണിഞ്ഞ പർവ്വതനിരകളിലേക്കുള്ള ആ യാത്ര മറക്കാനാവില്ല. യാത്രയ്ക്കിടെ പരിചയപ്പെട്ട ഡോഡി എന്ന നായക്കുട്ടിയേയും. ഡോഡി കൂടെയുള്ളപ്പോൾ ഞങ്ങൾക്കൊന്നും ഭയക്കാനില്ലായിരുന്നു, ഡോഡിയുള്ളപ്പോൾ ചെന്നായ്ക്കൾ പോലും മുന്നിൽ വരാൻ മടിക്കും. ഡോഡിയ്‌ക്കൊപ്പം ഒളിഞ്ഞിരിക്കുന്ന നിധിപോലെ മനോഹരമായ ആ മലനിരകളിലേക്ക് ഞങ്ങൾ ട്രക്കിംഗ് നടത്തി. ഇന്ന് ഇവിടെ ഇരുന്ന് ആ മനോഹരമായ യാത്രയെ കുറിച്ചോർക്കുമ്പോൾ, ദൈവം നിഗൂഢമായ വഴികൾ കാണിച്ചുതരികയാണ് എന്നു മനസ്സിലാവുന്നു. നമുക്കൊരു ആവശ്യം വരുമ്പോൾ പ്രാർത്ഥിക്കേണ്ടതില്ല, എല്ലായ്‌പ്പോഴും ദൈവം കൂടെയുണ്ടാവും, എല്ലാം നിരീക്ഷിക്കുന്ന മഹത്തായ ശക്തിയായി അവനുണ്ടെന്ന് ഓർർമ്മപ്പെടുത്തികൊണ്ട്,” അമലാപോൾ കുറിച്ചതിങ്ങനെ.

മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook