scorecardresearch

Latest News

ചീങ്കണ്ണികൾക്കൊപ്പം ഒരു അവധിക്കാലം; അമലാ പോളിന്റെ ത്രോബാക്ക് ചിത്രങ്ങൾ

ഇന്തോനേഷ്യയിലെ കൊമൊഡോ ദ്വീപിലേക്ക് യാത്ര ചെയ്തപ്പോഴുള്ള ചിത്രങ്ങളാണ് അമല പങ്കുവയ്ക്കുന്നത്

മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലും നിരവധി പ്രോജക്ടുകൾ അമല പോളിനുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല സിനിമാ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും പങ്കിടാറുണ്ട്. ഒരു പഴയ അവധിക്കാലത്തിലെ ത്രോബാക്ക് ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്.

2019ൽ ഇന്തോനേഷ്യയിലെ കൊമൊഡോ ദ്വീപിലേക്ക് യാത്ര ചെയ്തപ്പോഴുള്ള ചിത്രങ്ങളാണ് അമല പങ്കുവയ്ക്കുന്നത്. ചീങ്കണ്ണികളുടെ കൂടെയുള്ള ചിത്രങ്ങളാണ് ഇവ.

തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല.

2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.

Also Read: സഹപാഠികൾ വീണ്ടും സ്കൂൾ മുറ്റത്ത്, ഇക്കുറി മക്കളെ കൂട്ടാൻ; കൂട്ടുകാരനുമായി വിശേഷം പങ്കിട്ട് ദുൽഖർ

സംവിധായകൻ എ.എൽ.വിജയ്‌യുമായുളള അമല പോളിന്റെ വിവാഹവും വിവാഹ മോചനവും വാർത്തകളിൽ ഇടം നേടിയിരുന്നു. നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും 2014ൽ ജൂൺ 12നാണ് വിവാഹം കഴിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വിവാഹ മോചിതരായി.

2011ൽ അമല പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകൾ എന്ന ചിത്രം സംവിധാനം ചെയ്‌തത് എ.എൽ.വിജയ്‌യായിരുന്നു. 2013ൽ ഇളയദളപതി വിജയിയെ നായകനാക്കി എ.എൽ.വിജയ് സംവിധാനം ചെയ്‌ത തലൈവ എന്ന ചിത്രത്തിലും അമലയായിരുന്നു നായിക.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Amala paul throwback photos