അമല പോളിന്റെ ഏറ്റവും പുതിയ ചിത്രമാണ് കുടി യാദമൈതെ. സോഷ്യൽ മീഡിയയിലൂടെയാണ് അമല തന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് അറിയിച്ചത്. ചിത്രത്തിന്റെ ടീസറും താരം പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ താരമാണ് അമല പോൾ. ഡാൻസ് വീഡിയോകളും പാചക പരീക്ഷണങ്ങളും ഒക്കെ അമല പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ കിടിലനൊരു ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. അമലയുടെ ഡാൻസ് കണ്ട ആരാധകർ ഒന്നടങ്കം താരത്തിന് കയ്യടിക്കുകയാണ്. എന്തൊരു എനർജിയെന്നാണ് ആരാധകർ ചോദിക്കുന്നത്.
തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല.
Read More: അന്ന് ആരുമെന്നെ പിന്തുണച്ചില്ല; വിവാഹബന്ധം വേർപ്പെടുത്തിയ നാളുകളോർത്ത് അമല പോൾ
2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു. പെണ്ണുടലിന്റെ രാഷ്ട്രീയവും സ്വാതന്ത്ര്യവും ചർച്ച ചെയ്ത അമല പോളിന്റെ ‘ആടൈ’ എന്ന ചലച്ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.