സിനിമാ തിരക്കുകളിൽനിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം. ബാലിയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് അമലയുടെ പ്രൊഫൈലിൽ നിറയുന്നത്. വളരെ സാഹസികവും അതേ സമയം രസകരവുമായ വീഡിയോയാണ് അമല ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
മലമുകളിലേക്ക് വലിഞ്ഞു കയറുകയാണ് താരം. പിന്നീട് അരുവിയിലേക്ക് ചാടി നീന്തുകയാണ് അമല. താരത്തിന്റെ വീഡിയോ നിമിഷങ്ങൾക്കകമാണ് ആരാധകർ ഏറ്റെടുത്തത്. പ്രണവ് മോഹൻലാൽ ലൈറ്റ്, ഇതൊക്കെ നിങ്ങളെ കൊണ്ട് മാത്രമെ സാധിക്കൂ, ജംഗിൽ ബുക്ക് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. അമലയുടെ സുഹൃത്തുക്കളും കമന്റുമായി എത്തിയിട്ടുണ്ട്. “നീ ഇങ്ങനെ ചെയ്യുന്നതിൽ അത്ഭുതം തോന്നുന്നില്ല” എന്നാണ് അവർ പറയുന്നത്.
ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്കു തിരിച്ചുവന്നിരിക്കുകയാണ് അമല. വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചര്‍’ലൂടെയായിരുന്നു അമലയുടെ തിരിച്ചുവരവ്. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ ആണ് അമലയുടെ മറ്റൊരു സിനിമ.ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് അമല എത്തിയത്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിത’മാണ് അമല പോളിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.