മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലും നിരവധി പ്രോജക്ടുകൾ അമല പോളിനുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല സിനിമാ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും പങ്കിടാറുണ്ട്.മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് അമല ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.’ബീച്ചാണ് എന്റെ തെറാപ്പിസ്റ്റ്’എന്ന അടിക്കുറിപ്പോടെയാണ് അമല ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല.
2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.
ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്കു തിരിച്ചു വരാനൊരുങ്ങുകയാണ് അമല. വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചര്‍’ ആണ് അമലയുടെ ഏറ്റവും പുതിയ മലയാള ചിത്രം.