മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളുമായി തിരക്കിലാണ് അമല പോൾ. സിനിമാ തിരക്കുകളിൽനിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം. മാലിദ്വീപിൽ അവധിക്കാല ആഘോഷത്തിലാണ് ഇപ്പോൾ അമല പോൾ. തന്റെ ഇൻസ്റ്റഗ്രാം പേജിൽ മാലിദ്വീപിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നുണ്ട്.
സ്വിം സ്യൂട്ടിലുള്ള പുതിയ ചിത്രങ്ങളാണ് അമല ഇപ്പോൾ പങ്കുവച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ അതീവ ഗ്ലാമറസായുള്ള ചിത്രങ്ങളും അമല പങ്കുവച്ചിരുന്നു.
ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്കു തിരിച്ചു വരവിനൊരുങ്ങുകയാണ് അമല. വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചര്‍’ ആണ് അമലയുടെ ഏറ്റവും പുതിയ മലയാള ചിത്രം. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ ആണ് അമലയുടെ മറ്റൊരു സിനിമ. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിത’മാണ് അമല പോളിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.
തമിഴിൽ ത്രില്ലർ ചിത്രമായ ‘കാടെവർ’ ആയിരുന്നു അമലയുടേതായി അടുത്തിടെ റിലീസായ സിനിമ. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. അമല പോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമല പോൾ തന്നെയാണ് ചിത്രം നിർമ്മിച്ചത്. തമിഴിൽ ‘അതോ അന്ത പറവൈ പോല’ ആണ് അമലയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. വിനോദ് കെ.ആര് സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്.