യോഗ എന്നത് പലരുടേയും ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. അതിൽ സാധാരണക്കാരും സെലിബ്രിറ്റികളുമെല്ലാം ഉണ്ടാകും. തന്റെ ജീവിതത്തിൽ യോഗയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് നടി അമല പോൾ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ശീർഷാസനം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

Read More: പ്രിയപ്പെട്ട ജാനകിയമ്മയ്ക്കായി തെലുങ്കിൽ ആശംസ അർപ്പിച്ച് ചിത്ര

View this post on Instagram

NEW MOON – FRESH START . . A time to set your INTUTIONS, like planting seeds. I have been following this POWERFUL RITUAL during #newmoon to take some time to myself, be introspective and bring to the surface everything I want to RESET, REALIGN and INITIATE in my life. A time to REFLECT, PLAN and IMAGINE or just simply be GRATEFUL. . . I set an intention to feel truly CARED for and SECURE in MY BODY. To let go of PERFECTION, embrace my FLAWED-SELF and to surrender to the FLOW OF LIFE. To remind myself that accumulating MATERIAL OBJECTS or SHALLOW RELATIONSHIPS won't lead to a genuine SENSE OF SECURITY – that comes from deep sense of SELF-LOVE and SELF-RESPECT. To be GRATEFUL for what I have been able to enjoy and the DEEPER CONNECTIONS I have been able to make during this SELF-SEQUESTERING. #newmoonritual

A post shared by Amala Paul (@amalapaul) on

സഹോദരനുമായി ചേർന്ന് കൊച്ചിയിൽ യോഗാ സ്റ്റുഡിയോയും അമല ആരംഭിച്ചിരുന്നു. യോഗ ചെയ്യുന്ന വിഡിയോകളും നടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

അമല ആദ്യമായി ശീർഷാസനം ചെയ്യുന്നത് 2018ലാണ്. അന്ന് അതിന്റെ സന്തോഷം താരം പങ്കുവച്ചിരുന്നു. “ശരീരത്തിന്റെ ആദ്യപകുതി താഴ് ഭാഗത്തെക്കാൾ ദുർബലമായതുകണ്ട് ശീർഷാസനം ചെയ്യാൻ ‍ബുദ്ധിമുട്ടുകയായിരുന്നു. ഗുരുക്കൻമാരുടെ സഹായത്തോടെയും ചുവരിൽ ചാരിയുമൊക്കെയാണ് ഞാനിത് ചെയ്തിരുന്നത്. എന്റെ ഈ കംഫർട്ട് സോണിൽ നിന്നു മാറാതെ ഒരിക്കലും ഇത് ചെയ്യാൻ കഴിയില്ലെന്ന യാഥാർഥ്യം എനിക്കും മനസ്സിലായി. അതുകൊണ്ടുതന്നെ ഞാനിത് സ്വയം പരിശീലിക്കാൻ തുടങ്ങി. കുറച്ച് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നിരവധി തവണ വീഴുകയും ചെയ്തു. എങ്കിലും ശരീരത്തിന്റെ മുകൾഭാഗം കരുത്തുനേടുന്നത് എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു,” എന്നായിരുന്നു അമല അന്ന് കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook