മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളുമായി തിരക്കിലാണ് അമല പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ബാലി യാത്രയ്ക്കിടെ പകർത്തിയ വെറൈറ്റിയായൊരു സെൽഫി ചിത്രമാണ് അമല ഷെയർ ചെയ്‌തിരിക്കുന്നത്.
വളരെ രസകരമായ ഒരു സംഭാഷണവും ചിത്രത്തിനു താഴെ അമല കുറിച്ചിട്ടുണ്ട്. “ബ്രോ: നിങ്ങൾ ഒറ്റയ്‌ക്കാണോ , ഞാൻ: അതെ, അപ്പോൾ ബ്രോ: എന്നാൽ അടിച്ചുപൊളിക്കൂ” എന്നാണ് താരത്തിന്റെ അടികുറിപ്പ്. കുരങ്ങിനൊപ്പമുള്ള സെൽഫിയാണ് അമല പങ്കുവച്ചത്.
ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്കു തിരിച്ചുവന്നിരിക്കുകയാണ് അമല. വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചര്‍’ലൂടെയായിരുന്നു അമലയുടെ തിരിച്ചുവരവ്. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ ആണ് അമലയുടെ മറ്റൊരു സിനിമ.ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് അമല എത്തിയത്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിത’മാണ് അമല പോളിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.