സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഗായിക സുചിത്ര കാർത്തിക് തമിഴ് നടീ നടന്മാരുടെ ചിത്രങ്ങളും അശ്ലീല വിഡിയോകളും പുറത്തുവിട്ടത്. തമിഴ് താരങ്ങളായ ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ടവയിൽ ഉണ്ടായിരുന്നു. ‘സുചിലീക്ക്സ്’ എന്ന പേരിൽ ട്വിറ്ററിൽ ഇതു വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തു. ഏതാനും ദിവസം കഴിഞ്ഞപ്പോൾ സുചിയുടെ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ആകുകയും ചെയ്തു. സുചി ലീക്ക്സിൽ ഉയർന്നുകേട്ട പേരുകളിൽ ഒന്നാണ് നടി അമല പോളിന്റേത്.

Read More: ധനൂഷിന്റേയും ആന്‍ഡ്രിയയുടേയും തൃഷയുടേയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഗായിക സുചിത്ര

ആ സമയത്തൊന്നും അമല ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല. എന്നാൽ ഇപ്പോൾ ആദ്യമായി സുചി ലീക്ക്സിൽ തന്റെ പേരും വന്നതിനെക്കുറിച്ച് അമല പ്രതികരിച്ചിരിക്കുകയാണ്. ഒരു തമിഴ് മാഗസിനു നൽകിയ അഭിമുഖത്തിലാണ് അമല ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. ”ഞായറാഴ്ച എന്റെ ഒരു വിഡിയോ പുറത്തുവിടുമെന്ന് ഞാൻ കേട്ടു. ആ വിഡിയോ കാണാൻ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ ഞായറാഴ്ച രാവിലെ തന്നെ അക്കൗണ്ട് ഡീ ആക്ടിവേറ്റായി. ആ വിഡിയോ കാണാൻ സാധിക്കാത്തതിൽ എനിക്ക് വിഷമമുണ്ടായി” അമലയുടെ പ്രതികരണം ഇതായിരുന്നു.

Read More: വീണ്ടും സുചിത്ര; സഞ്ചിത ഷെട്ടിയുടേതെന്ന അടിക്കുറിപ്പോടെ അശ്ലീല വീഡിയോ പുറത്തുവിട്ടു

വിവാഹ മോചനം നേടിയ അമല ഇപ്പോൾ സിനിമകളുടെ തിരക്കിലാണ്. അമലയുടെ മലയാളം ചിത്രം ‘അച്ചായൻ’ പുറത്തിറങ്ങി കഴിഞ്ഞു. തമിഴിൽ ധനുഷ് നായകനായ ‘വിഐപി 2’ വാണ് അമലയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഭാസ്കർ ഒരു റാസ്കൽ, മിൻമിനി, തിരുട്ട് പയലേ 2 എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോൾ അമല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ