അടുത്തിടെയാണ് നടി അമലാ പോള്‍ തന്നോട് മോശമായി പെരുമാറിയ ഒരു വ്യവസായിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. നൃത്ത പരിശീലനത്തിനിടെ അയാള്‍ തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ഇത്തരം അനുഭവങ്ങള്‍ക്കു നേരെ സ്ത്രീകള്‍ കണ്ണടയ്ക്കരുത് പ്രതികരിക്കണം എന്നാണ് അമല പറയുന്നത്. സംഭവത്തില്‍ തനിക്ക് പിന്തുണ നല്‍കിയ നടനും തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലിന് അമല നന്ദിയും അറിയിച്ചു.

‘എനിക്കൊപ്പം നിന്നതിനും കേസുമായി മുന്നോട്ടു പോകാന്‍ എന്നെ പ്രേരിപ്പിച്ചതിനും നന്ദിയുണ്ട്, വിശാല്‍. ഇത്തരം സംഭവങ്ങളെ വെറുതെ വിട്ടുകളയാതിരിക്കുക എന്നതും അവരവര്‍ക്കുവേണ്ടി നിലകൊള്ളുക എന്നതും ഓരോ സ്ത്രീയുടേയും ഉത്തരവാദിത്തമാണ്. ഒരു മീറ്റ് ലോഫ് പോലെ എന്നെ വില്‍ക്കാന്‍ അയാള്‍ തയ്യാറായിരുന്നു. അയാളുടെ ആ ധൈര്യം എന്നെ അസ്വസ്ഥയാക്കുന്നുണ്ട്. #മീടൂ.’ അമല തന്റെ ട്വിറ്ററില്‍ കുറിച്ചു.

ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിലായിരുന്നു സംഭവം നടന്നത്. മലേഷ്യയിലെ ഒരു നൃത്തപരിപാടിയില്‍ പങ്കെടുക്കാനായി പരിശീലനം നടത്തുന്നതിനിടെയായിരുന്നു ഇയാള്‍ അമലയെ സമീപിച്ചത്. അമലയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ