മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലും നിരവധി പ്രോജക്ടുകൾ അമല പോളിനുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പുതിയ ബീച്ച് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
അമലയുടെ പുതിയ ചിത്രങ്ങൾക്ക് താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ബീച്ചിൽ നിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് അമല പോൾ പങ്കുവച്ചിരിക്കുന്നത്. ഓരോ ചിത്രങ്ങൾക്കും മനോഹരമായ ക്യാപ്ഷനുകളും അമല നൽകിയിട്ടുണ്ട്.
Also Read: ‘നാഗകന്യക’യ്ക്ക് ഒപ്പം ചുവടുവെച്ച് മാധുരി ദീക്ഷിത്; വൈറൽ വീഡിയോ
കഴിഞ്ഞ ദിവസം അമല പോളിന്റെ സഹോദരന് നൽകിയ സർപ്രൈസ് ബാച്ചിലർ പാർട്ടിയിൽനിന്നുളള ചിത്രങ്ങളും വീഡിയോയും ശ്രദ്ധനേടിയിരുന്നു.
തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല.
2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.
സംവിധായകൻ എ.എൽ.വിജയ്യുമായുളള അമല പോളിന്റെ വിവാഹവും വിവാഹ മോചനവും വാർത്തകളിൽ ഇടം നേടിയിരുന്നു. നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും 2014ൽ ജൂൺ 12നാണ് വിവാഹം കഴിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വിവാഹ മോചിതരായി.
2011ൽ അമല പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകൾ എന്ന ചിത്രം സംവിധാനം ചെയ്തത് എ.എൽ.വിജയ്യായിരുന്നു. 2013ൽ ഇളയദളപതി വിജയിയെ നായകനാക്കി എ.എൽ.വിജയ് സംവിധാനം ചെയ്ത തലൈവ എന്ന ചിത്രത്തിലും അമലയായിരുന്നു നായിക.