/indian-express-malayalam/media/media_files/amala-paul-jagat-desai-pics-5-fi.jpg)
/indian-express-malayalam/media/media_files/amala-paul-jagat-desai-pics.jpg)
2023 നവംബറിലായിരുന്നു നടി അമല പോളും ജഗതും തമ്മിലുള്ള വിവാഹം. അടുത്തിടെ ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് പിറന്നിരുന്നു. ഇളയ് (ILAI) എന്നാണ് കുഞ്ഞിനു പേരു നൽകിയിരിക്കുന്നത്.
/indian-express-malayalam/media/media_files/amala-paul-jagat-desai-pics-5.jpg)
ഇളയിന് രണ്ടു മാസമായിരിക്കുകയാണ് ഇപ്പോൾ. ആ സന്തോഷം ആഘോഷമാക്കുകയാണ് അമലയും ജഗതും. ഒപ്പം ഇരുവരും ആദ്യമായി കണ്ടുമുട്ടിയതിന്റെ വാർഷികം കൂടി ആഘോഷമാക്കിയിരിക്കുകയാണ് ദമ്പതികൾ.
/indian-express-malayalam/media/media_files/amala-paul-jagat-desai-pics-3.jpg)
തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും അത് വിജയിച്ചില്
/indian-express-malayalam/media/media_files/amala-paul-jagat-desai-pics-1.jpg)
2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.
/indian-express-malayalam/media/media_files/amala-paul-jagat-desai-pics-2.jpg)
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അമല പോൾ ചിത്രം. ആടുജീവിതത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യ സൈനു ആയിട്ടാണ് അമല എത്തിയത്.
/indian-express-malayalam/media/media_files/amala-paul-jagat-desai-pics-4.jpg)
Photo: Amala Paul | Instagram
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.