സിനിമാ തിരക്കുകളിൽനിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് അമല പോൾ. ബാലിയിൽ അവധികാലം ആഘോഷിക്കുകയാണ് താരം. അവിടെ വച്ച് പകർത്തിയ ചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധക ശ്രദ്ധ നേടിയിരുന്നു. അമ്മയുടെ പിറന്നാൾ ദിവസം ബാലിയിൽ മാങ്കോസ്റ്റീൻ മരം വച്ചതിന്റെ ദൃശ്യങ്ങൾ താരം പങ്കുവച്ചിരുന്നു.
കടൽ തീരത്തു കൂടി ഓടി നടക്കുന്ന അമലയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അസ്തമയ സൂര്യനു മുന്നിൽ നിന്ന് താരം യോഗ ചെയ്യുന്നതും വീഡിയോയിൽ കാണാം. ബീച്ച് വെയറാണ് അമല അണിഞ്ഞത്. താരത്തിന്റെ ഫൊട്ടൊഗ്രാഫറെ അഭിനന്ദിച്ചുള്ള കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.
മലമുകളിലേക്ക് വലിഞ്ഞു കയറുന്ന അമലയുടെ വീഡിയോയും വൈറലായിരുന്നു. പ്രണവ് മോഹൻലാൽ ലൈറ്റ്, ഇതൊക്കെ നിങ്ങളെ കൊണ്ട് മാത്രമെ സാധിക്കൂ, ജംഗിൽ ബുക്ക് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറഞ്ഞത്.
ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്കു തിരിച്ചുവന്നിരിക്കുകയാണ് അമല. വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചര്‍’ലൂടെയായിരുന്നു അമലയുടെ തിരിച്ചുവരവ്. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ ആണ് അമലയുടെ മറ്റൊരു സിനിമ.ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് അമല എത്തിയത്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിത’മാണ് അമല പോളിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.