രൂപവും ഭാവവും മാറ്റി അമല പോൾ, ആടൈ ട്രെയിലർ

ചിത്രത്തിന്റെ ടീസറിന്റെ അത്രയും ശ്രദ്ധ പിടിച്ചു പറ്റാൻ ട്രെയിലറിന് കഴിയുമെന്നു തോന്നുന്നില്ലെന്നാണ് ഒരു പക്ഷം പറയുന്നത്

Aadai, amala paul, ie malayalam

അമല പോളിന്റെ പുതിയ ചിത്രമായ ‘ആടൈ’യുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഒരു മിനിറ്റിലധികം ദൈർഘ്യമുളള ടീസറിൽ മൂന്നു വേഷങ്ങളിലാണ് അമല പോൾ പ്രത്യക്ഷപ്പെടുന്നത്. ഹൊറർ രംഗങ്ങളും ട്രെയിലറിൽ ഉൾക്കൊളളിച്ചിട്ടുണ്ട്. അതേസമയം, ചിത്രത്തിന്റെ ടീസറിന്റെ അത്രയും ശ്രദ്ധ പിടിച്ചു പറ്റാൻ ട്രെയിലറിന് കഴിയുമെന്നു തോന്നുന്നില്ലെന്നാണ് ഒരു പക്ഷം പറയുന്നത്. സസ്‌പെൻസ് നിറഞ്ഞ ടീസറിന്റെ അവസാന ഭാഗത്ത് പൂർണ നഗ്നയായാണ് അമല പ്രത്യക്ഷപ്പെട്ടത്.

Read Also: സസ്‌പെൻസ് നിറച്ച് അമല പോളിന്റെ ‘ആടൈ’ ടീസർ

ക്രൈം തില്ലറായ ‘ആടൈ’ സിനിമയുടെ സംവിധായകൻ രത്ന കുമാറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ നിറഞ്ഞത്. അസ്വസ്ഥതയുണർത്തുന്ന പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അതിര്‍ വരമ്പുകളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

വിവേക് പ്രസന്ന, ബിജിലി രമേഷ് എന്നിവരാണ് മറ്റു താരങ്ങൾ. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Amala paul aadai trailer

Next Story
കപില്‍ ദേവായി പരിണമിച്ച് രണ്‍വീര്‍ സിങ്; ജന്മദിനത്തില്‍ ആരാധകര്‍ക്കായി ചിത്രം പുറത്തുവിട്ടുRanveer Singh, രണ്‍വീര്‍ സിങ്, Kapil Dev, കപില്‍ ദേവ്, bollywood, ബോളിവുഡ്, poster പോസ്റ്ററ്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com