Latest News

പ്രിയപ്പെട്ടവന് പിറന്നാൾ ആശംസിച്ച് അമല

അമലയ്ക്ക് പുറമെ നാഗാർജുനയുടെ മരുമകൾ സാമന്തയും സുഹൃത്ത് ചിരഞ്ജീവിയും മകൻ അഖിലും സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ പങ്കുവച്ചിട്ടുണ്ട്

തെലുങ്കു സൂപ്പർ താരം അക്കിനേനി നാഗാർജുന ഇന്ന് 62 -ാം ജന്മദിനം ആഘോഷിക്കുയാണ്. പ്രിയതാരത്തിന് നിരവധിപേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും പിറന്നാൾ ആശംസകൾ നേരുന്നത്. അതിനിടയിൽ പ്രിയപ്പെട്ടവന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ അമല അക്കിനേനിയും.

“ഈ ദിവസത്തിൽ ഒരു പ്രത്യേക ആശംസ നൽകുന്നു, നല്ല ആരോഗ്യ, സന്തോഷം, സംതൃപ്തിയും ഉണ്ടാകട്ടെ, ഇനിയും ഒരുപാട് ഉണ്ട് പ്രിയപ്പെട്ടവനെ. നിങ്ങളോടൊപ്പം ആയിരിക്കുന്നത് വലിയ അനുഗ്രഹമാണ് നാഗ്” എന്നാണ് അമല കുറിച്ചിരിക്കുന്നത്. നാഗാർജുനക്ക് പിറന്നാൾ ആശംസകൾ നൽകുന്ന എല്ലാവർക്കും നന്ദിയും അമല പറയുന്നുണ്ട്.

അമലയ്ക്ക് പുറമെ നാഗാർജുനയുടെ മരുമകൾ സാമന്തയും സുഹൃത്ത് ചിരഞ്ജീവിയും മകൻ അഖിലും സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ പങ്കുവച്ചിട്ടുണ്ട്. “നിങ്ങളോടുള്ള എന്റെ ബഹുമാനം വർണ്ണിക്കാൻ വാക്കുകളില്ല. ഇന്നും എന്നും എപ്പോഴും നിങ്ങൾക്ക് സമൃദ്ധമായ ആരോഗ്യവും സന്തോഷവും ഞാൻ ആശംസിക്കുന്നു. ജന്മദിനാശംസകൾ, നാഗാർജുന മാമ” എന്നാണ് സാമന്തയുടെ പോസ്റ്റ്.

സഹോദരൻ നാഗചൈതന്യയുടെയും നാഗാർജുനയുടെയും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അഖിൽ ആശംസകൾ കുറിച്ചിരിക്കുന്നത്. “ജീവിതത്തോടുള്ള നിങ്ങളുടെ അനായാസ സമീപനം ശരിക്കും പ്രചോദനകരമാണ്. നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കാനാവാത്തതാണ് അച്ഛാ. നിങ്ങൾക്ക് ജന്മദിനാശംസകളും നല്ല വർഷവും ആശംസിക്കുന്നു. സ്നേഹത്തോടെ” എന്നാണ് അക്കിനേനി അഖിലിന്റെ കുറിപ്പ്.

1990ൽ ലക്ഷ്മി ദഗുബതിയുമായുള്ള വിവാഹമോചനത്തിന് ശേഷം 1992ലാണ് നാഗാർജുനയും അമലയും വിവാഹിതരായത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അമല മലയാളത്തിൽ നാല് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2017ൽ ഇറങ്ങിയ മഞ്ജു വാരിയർ നായികയായ ‘C/O സൈറ ബാനു’വിലാണ് അവസാനം അഭിനയിച്ചത്.

Also read: ഭയ്യാ ഭയ്യാ; ഈ താരസഹോദരങ്ങളെ മനസ്സിലായോ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Amala akkineni wishes nagarjuna akkineni on his 62nd birthday

Next Story
സ്റ്റൈലിഷ് ലുക്കിൽ ലെന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർLena, Lena photos, Olam film, Lena mother, ലെന, Lena instagram, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com