1980 കാലഘട്ടങ്ങളിൽ സിനിമാമേഖലയിൽ സജീവമായിരുന്ന താരമാണ് അമല അക്കിനേനി. മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിൽ അനവധി വേഷങ്ങൾ അമല ചെയ്തിട്ടുണ്ട്. ഭരതനാട്യം നർത്തകി കൂടിയായ അമല ഇപ്പോൾ അഭിനയത്തിൽ അത്രയങ്ങ് സജീവമല്ല. ‘എന്റെ സൂര്യപുത്രിയ്ക്ക്’, ‘ഉള്ളടക്കം’ എന്നിവയാണ് തൊണ്ണൂറുകളിൽ അമല അഭിനയിച്ച മലയാള ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമായ അമല കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും മറ്റ് സാമൂഹിക കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട്. അമല തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഷെയർ ചെയ്‌ത ചിത്രങ്ങളും വിവരവുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
തന്റെ സുഹൃത്തായ ആരതി സരിൻ ഇന്ത്യൻ എയർ ഫോഴ്‌സിന്റെ മെഡിക്കൽ സർവീസിൽ ഡയറക്‌ടറായി സ്ഥാനമേറ്റു എന്ന സന്തോഷ വാർത്തയാണ് അമല പങ്കുവച്ചത്. യൂണിഫോമിലുള്ള സുഹൃത്തിന്റെ ചിത്രങ്ങളും കുറിപ്പിനൊപ്പം അമല ഷെയർ ചെയ്‌തു. അമലയുടെ ബാല്യകാല സുഹൃത്താണ് ആരതി. ആർമി, നേവി, എയർ ഫോഴ്‌സ് എന്നീ മൂന്നു സർവീസിലും ആരതി സേവനം ചെയ്‌തിട്ടുണ്ട്. അമലയുടെ പിതാവും ഒരു നേവി ഓഫീസറായിരുന്നു.

1990ൽ ലക്ഷ്മി ദഗുബതിയുമായുള്ള വിവാഹമോചനത്തിന് ശേഷം 1992ലാണ് നാഗാർജുനയും അമലയും വിവാഹിതരായത്.പിന്നീട് 1994ലാണ് മകൻ അഖിൽ അക്കിനേനി ജനിച്ചത്. 2017ൽ ഇറങ്ങിയ മഞ്ജു വാരിയർ നായികയായ ‘C/O സൈറ ബാനു’ആണ് അമല അവസാനമായി അഭിനയിച്ച മലയാള ചിത്രം. ‘ദി ഫോൾ ഇൻഡു സ്പ്രിങ്ങ്’ എന്ന ഷോർട്ട്ഫിലിമിലും അമല വേഷമിട്ടിരുന്നു.