/indian-express-malayalam/media/media_files/2025/11/27/amala-akkineni-nagarjuna-2025-11-27-16-23-12.jpg)
നടന്മാരായ ശോഭിത ധൂലിപാലയും നാഗ ചൈതന്യയും 2024 ഡിസംബറിൽ ആണ് വിവാഹിതരായത്. അടുത്തിടെ നാഗാർജുനയുടെയും അമലയുടെയും മകൻ അഖിൽ അക്കിനേനിയും ദീർഘകാല സുഹൃത്തായ സൈനബ് റാവ്‍ദ്‌ജിയും വിവാഹിതരായി.
മരുമകൾ സൈനബ് വീട്ടിലേക്ക് വന്നതോടെ 'ഇസ്ലാം മതത്തോട് ഒരു പുതിയ സെൻസിബിലിറ്റി' വന്നെന്ന് നടി അമല അക്കിനേനി. ഒപ്പം തന്റെ വീട്ടിലെ മതപരമായ വൈവിധ്യത്തെക്കുറിച്ചും അവർ സംസാരിച്ചു.
മരുമക്കൾ അക്കിനേനി കുടുംബത്തിലേക്ക് കൊണ്ടുവന്ന സന്തോഷത്തെയും ഊഷ്മളതയെയും കുറിച്ചും അമല മനസ്സു തുറന്നു. "അമ്മായിയമ്മയായിരിക്കുന്നത് വളരെ സന്തോഷകരമാണ്. എനിക്ക് രണ്ട് നല്ല മരുമക്കളുണ്ട്," അമല എൻടിവിയോട് പറഞ്ഞു.
"ശോഭിത കഴിവുള്ള, സ്വതന്ത്രയായ, സുന്ദരിയായ യുവതിയാണ്. ഞങ്ങൾ അവരെ വളരെ അധികം അഭിനന്ദിക്കുന്നു. അവൾ വളരെ സ്നേഹമുള്ള ഒരു യുവതിയാണ്. ശോഭിതയുമായി സമയം ചെലവഴിക്കുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു," അമലയുടെ വാക്കുകളിങ്ങനെ.
Also Read: ആള് ഇഷ്ടം പറഞ്ഞു, എനിക്കൊരു നിബന്ധനയെ ഉള്ളൂ: വിവാഹത്തെക്കുറിച്ച് രേണു സുധി
തൻ്റെ രണ്ടാമത്തെ മരുമകളായ സൈനബിനെക്കുറിച്ചും അമല സ്നേഹത്തോടെ സംസാരിച്ചു: "സൈനബ് വളരെ ഊഷ്മളമായ വ്യക്തിയാണ്. സ്വന്തം മേഖലയിൽ അവർ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്. വീട്ടിൽ നിറയെ സ്നേഹവും സന്തോഷവുമാണ്—ഇത് ഹൃദയസ്പർശിയാണ്. നല്ല മരുമക്കളെ കിട്ടിയതിൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്."
ഹൈദരാബാദിൽ ജനിച്ച് ഇപ്പോൾ മുംബൈയിൽ താമസിക്കുന്ന സൈനബ് ഒരു ബിസിനസ്സ് കുടുംബത്തിൽ നിന്നുള്ളയാളാണ്. അബ്‌സ്ട്രാക്റ്റ് ആർട്ട് വർക്കുകളിലൂടെ ശ്രദ്ധേയയായ സൈനബ് എംഎഫ് ഹുസൈൻ്റെ 'മീനാക്ഷി: എ ടെയിൽ ഓഫ് ത്രീ സിറ്റീസ്' എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്.
Also Read: 100 കോടി നേടാനൊരുങ്ങി കത്രീന; ദീപികയ്ക്ക് നഷ്ടം 12.3 കോടി
അക്കിനേനി കുടുംബത്തിലെ വ്യത്യസ്ത ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് സംസാരിച്ച അമല, വീട്ടിലെ അംഗങ്ങൾ വ്യത്യസ്ത വിശ്വാസങ്ങൾ പിന്തുടരുമ്പോഴും പരസ്പരം വിശ്വാസങ്ങളെ ആഴത്തിൽ ബഹുമാനിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
"എൻ്റെ അമ്മ ജനിച്ചത് കത്തോലിക്ക കുടുംബത്തിലാണ്. എന്നാൽ പിന്നീട് സൂഫിസം സ്വീകരിച്ചു. എൻ്റെ അച്ഛൻ ഹിന്ദു ആയിരുന്നു. എൻ്റെ അമ്മായിയപ്പനായ നാഗേശ്വര റാവു ഗാരുവിന് മതമില്ലായിരുന്നു—അദ്ദേഹത്തെ ഒരു നിരീശ്വരവാദിയെന്ന് വിളിക്കാൻ കഴിയില്ല, പക്ഷേ അദ്ദേഹം പലപ്പോഴും പറയുമായിരുന്നു, 'ജോലിയാണ് എൻ്റെ ആരാധന'. അദ്ദേഹം ഒരിക്കലും പൂജ ചെയ്തിട്ടില്ല. നിങ്ങളുടെ കർത്തവ്യം നന്നായി നിർവഹിക്കുന്നതിലും നിങ്ങളുടെ മൂല്യങ്ങൾക്കനുസരിച്ച് ജീവിക്കുന്നതിലും അദ്ദേഹം ശക്തമായി വിശ്വസിച്ചു. അതായിരുന്നു അദ്ദേഹത്തിൻ്റെ ആത്മീയത. അദ്ദേഹം മതപരമായ കാര്യങ്ങളേക്കാൾ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയായിരുന്നു."
Also Read: ഇവനെ ഒരു 5 മിനിറ്റ് പിടിക്കാമോ? എന്റെ ഒരു ദിവസത്തെ ഏറ്റവും ഇഷ്ടമുള്ള സമയമാണത്: അഹാന കൃഷ്ണ
തൻ്റെ സ്വന്തം ആത്മീയ പാത ബുദ്ധമത പഠനങ്ങളാൽ രൂപപ്പെട്ടതാണെന്ന് അമല പങ്കുവെച്ചു. "ഞാൻ വിപാസന പരിശീലിക്കുകയും ബുദ്ധനെ പിന്തുടരുകയും ചെയ്യുന്നു. ഇപ്പോൾ, ഇസ്ലാം മതവിശ്വാസി ഞങ്ങളുടെ വീട്ടിലേക്ക് വന്നതോടെ, ഇതൊരു മനോഹരമായ മിശ്രിതമായി. ഞങ്ങളിൽ ഓരോരുത്തരും ഞങ്ങളുടെ വിശ്വാസങ്ങളിൽ ആത്മാർത്ഥത പുലർത്തുകയും മറ്റുള്ളവരുടേതിനെ ബഹുമാനിക്കുകയും ചെയ്യുന്നു."
Also Read: ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമാവുന്നു, കൂടെ വേണം: സന്തോഷം പങ്കിട്ട്​​ അനു സിതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us