വലിയ മൃഗസ്നേഹിയാണ് അമല. ‘ബ്ലു ക്രോസ് ഓഫ് ഹൈദരാബാദ്’ എന്ന എൻജിഒയ്ക്ക് നേതൃത്വം നൽകിയ അമല സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമാണ്. മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്ന നിരവധി പ്രവർത്തനങ്ങൾ അമലയും ബ്ലൂ ക്രോസും ചേർന്ന് നടത്തുന്നുണ്ട്. കോവിഡ് കാലത്ത് പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്ക് വേണ്ടി കൂടി സംസാരിക്കുകയാണ് താരം. “വളർത്തുമൃഗങ്ങൾക്ക് കോവിഡ് പകരില്ല. വേൾഡ് ഓർഗനൈസേഷൻ ഫോർ ആനിമൽ ഹെൽത്ത്, വേൾഡ് വെറ്റിനറി അസോക്ക്, ഇന്ത്യൻ വെറ്റിനറി അസോക്ക്, മൃഗസംരംക്ഷണ ബോർഡ് എന്നിവയെല്ലാം ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്,” അമല ട്വിറ്ററിൽ പറയുന്നു.

‘എന്റെ സൂര്യപുത്രിയ്ക്ക്’, ‘ഉള്ളടക്കം’ തുടങ്ങിയ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് അമല 2017 ൽ ‘കെയർ ഓഫ് സൈറ ബാനു’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും തിരിച്ചെത്തിയിരുന്നു. വിവാഹശേഷം സജീവമായ അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന അമല, ഇടക്കാലത്ത് തെലുങ്കിലും ഹിന്ദിയിലും ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ദുൽഖർ നായകനായ ‘കർവാൻ’ (2018) എന്ന ഹിന്ദി ചിത്രത്തിലും അമല അഭിനയിച്ചിരുന്നു.

View this post on Instagram

Beach time!

A post shared by Amala Akkineni (@akkineniamala) on

കുസൃതിക്കാരിയായ പെൺകുട്ടിയായി തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അമല തെലുങ്കുതാരം നാഗാർജുനയുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. അമല- നാഗാർജുന ദമ്പതികൾക്ക് ഒരു മകനാണ് ഉള്ളത്, അഖിൽ. ‘അഖിൽ: ദ പവർ ഓഫ് ജോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഖിലും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Read more: 28 വർഷങ്ങൾക്കു ശേഷം അമല വീണ്ടും തമിഴിലേക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook