/indian-express-malayalam/media/media_files/uploads/2023/09/Pachuvum-Albhuthavilakkum-Movie-Review.jpg)
Amala Akkineni dances to husband Nagarjuna's hit song, wins hearts
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടൻ നാഗാർജുന അക്കിനേനിയും അമല അക്കിനേനിയും. നാഗാർജുനയേക്കാൾ മലയാളികൾക്ക് അടുപ്പം അമലയോടാവും. 'എന്റെ സൂര്യപുത്രിയ്ക്ക്', 'ഉള്ളടക്കം' തുടങ്ങിയ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അമല വലിയൊരു ഇടവേളയ്ക്ക് ശേഷം 'കെയർ ഓഫ് സൈറ ബാനു' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കു തിരിച്ചെത്തിയിരുന്നു.
അടുത്തിടെ അന്നപൂർണ ഫിലിം കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി അമല പോയിരുന്നു. നാഗാർജുന നായകനായ ഹലോ ബ്രദർ എന്ന ചിത്രത്തിലെ പ്രിയ രാഗലേ എന്ന ഗാനത്തിനു വേദിയിൽ ചുവടുവയ്ക്കുന്ന അമലയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.
నిన్న అన్నపూర్ణ ఫిల్మ్ కాలేజ్ లో జరిగిన
— Lakshmi Bhavani (@iambhavani1) September 3, 2023
NEO FIESTA 2K23 లో
చాలా ఏళ్ళ తరువాత అమల గారు డాన్స్ 👌#AmalaAkkineni#Amalapic.twitter.com/NSMuAGVhzL
കുസൃതിക്കാരിയായ പെൺകുട്ടിയായി തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അമല തെലുങ്കുതാരം നാഗാർജുനയുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. 1992ലാണ് നാഗാർജുന അമലയെ വിവാഹം കഴിക്കുന്നത്. ഇരുവരും ആറ് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
വിവാഹശേഷം സജീവമായ അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന അമല, ഇടക്കാലത്ത് തെലുങ്കിലും ഹിന്ദിയിലും ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ദുൽഖർ നായകനായ 'കർവാൻ' (2018) എന്ന ഹിന്ദി ചിത്രത്തിലും അമല അഭിനയിച്ചിരുന്നു.
'ബ്ലു ക്രോസ് ഓഫ് ഹൈദരാബാദ്' എന്ന എൻജിഒയ്ക്ക് നേതൃത്വം നൽകിയ അമല സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമാണ്. മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്ന നിരവധി പ്രവർത്തനങ്ങൾ അമലയും ബ്ലൂ ക്രോസും ചേർന്ന് നടത്തുന്നുണ്ട്.
അമല- നാഗാർജുന ദമ്പതികൾക്ക് ഒരു മകനാണ് ഉള്ളത്, അഖിൽ. 'അഖിൽ: ദ പവർ ഓഫ് ജോ' എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അഖിലിന്റെ അരങ്ങേറ്റം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us