വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂ. എങ്കിലും അവരുടെ തലമുറയില്‍ പെട്ട പ്രേക്ഷരുടെയെല്ലാം ഇഷ്ട നായികയായി അവര്‍. വേഷവിധാനം കൊണ്ടും അഭിനയ ശൈലി കൊണ്ടും തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്തു അമല എന്ന ഇന്ത്യന്‍ ഇംഗ്ലീഷ് പെണ്‍കുട്ടി.

കലാക്ഷേത്രയില്‍ ഭരതനാട്യം പഠിക്കാനെത്തി അവിടെ നിന്നും ഒരു നിയോഗമെന്ന പോലെ സിനിമയില്‍ എത്തിപ്പെട്ടു. പിന്നീട് അക്കിനേനി കുടുംബത്തിലെ മരുമകളായി. ഭര്‍ത്താവ് നാഗാര്‍ജുന സിനിമയില്‍ സജീവമായപ്പോള്‍ കുടുംബത്തിന്‍റെ തിരക്കുകളിലേക്ക് അമല തിരിഞ്ഞു.

നാഗാര്‍ജുനക്കും മകനുമൊപ്പം അമല, കടപ്പാട് ഫേസ് ബുക്ക്‌

അടുത്തിടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. തിരിച്ചു വരവിലും അമല മലയാളത്തെ മറന്നില്ല. c/o സൈറാ ബാനു എന്ന മഞ്ജു വാര്യര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു.

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന അമല മലയാളിക്കെന്നും നൊസ്റ്റാജിയയുടെ ഭാഗമാണ്. ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മയാണ്. അതിലൂടെ ഒന്ന് കൂടി കടന്നു പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ… എങ്കില്‍ ഈ ഗാനങ്ങള്‍ കാണാം.

1. ഫാസില്‍ സംവിധാനം ചെയ്ത ‘എന്‍റെ സൂര്യപുത്രിക്ക്’ എന്ന ചിത്രമാണ് അമലയുടെ മലയാളത്തിലെ കന്നി  ചിത്രം. മായ വിനോദിനി എന്ന കോളേജ് വിദ്യാര്‍ഥിനിയുടെ വേഷത്തെ അവര്‍ അനശ്വരമാക്കി.

2. കമല്‍ സംവിധാനം ചെയ്ത ‘ഉള്ളടക്കം’ ആയിരുന്നു രണ്ടാമത്തെ ചിത്രം. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ മാനസിക വിഭ്രാന്തിയുള്ള കഥാപാത്രത്തെയാണ് അമല അവതരിപ്പിച്ചത്.

3. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത കമലഹാസന്‍ നായകനായ ‘സത്യ’ യില്‍ ഗീത എന്ന മലയാളി പെണ്‍കുട്ടിയായി അഭിനയിച്ചു.

4. മണിരത്നം സംവിധാനം ചെയ്ത അഗ്നി നക്ഷത്രത്തില്‍ പൊലീസ് മേധാവിയുടെ മകളുടെ വേഷം ചെയ്തു. നായകന്‍ പ്രഭു.

5. മമ്മൂട്ടിയുടെ ആദ്യ തമിഴ് ചിത്രമായ ‘മൗനം സമ്മത’ത്തില്‍ നായികയായി. കെ.മധുവായിരുന്നു സംവിധായകന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ