scorecardresearch

12,000 രൂപ ബജറ്റിൽ സിനിമ നിർമ്മിച്ച് അത്ഭുതപ്പെടുത്തി അമൽ പ്രസി

രാജീവ് രവിയുടെയും കളക്ടീവ് ഫേസ് വണ്‍ ടീമിന്‌റെയും പിന്തുണയോടെ അമൽ പ്രസിയുടെ 'ബാക്കി വന്നവര്‍' തിയേറ്റർ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്

രാജീവ് രവിയുടെയും കളക്ടീവ് ഫേസ് വണ്‍ ടീമിന്‌റെയും പിന്തുണയോടെ അമൽ പ്രസിയുടെ 'ബാക്കി വന്നവര്‍' തിയേറ്റർ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്

author-image
Entertainment Desk
New Update
Baakki Vannavar | Amal Prasi | Rajeev Ravi

അമൽ പ്രസി സംവിധാനം ചെയ്ത 'ബാക്കി വന്നവർ' എന്ന ചിത്രത്തിൽ നിന്ന്

കോടികൾ കിലുങ്ങുന്ന ഒരു ഇൻഡസ്ട്രിയാണ് സിനിമ. നൂറു കോടിയും 200 കോടിയുമൊക്കെ മുടക്കി സിനിമകൾ നിർമ്മിക്കപ്പെടുന്നു. അതിനിടയിൽ 12,000 രൂപ മാത്രം മുടക്കി ഒരു ചെറുപ്പക്കാരൻ സിനിമ നിർമ്മിച്ചു എന്നു പറയുമ്പോൾ ആരുമൊന്നും അമ്പരന്നുപോവും. അമല്‍ പ്രസി എന്ന ചെറുപ്പക്കാരനാണ് അസാധ്യമെന്നു തന്നെ തോന്നിപ്പിക്കുന്ന ബജറ്റിൽ ഒരു ഫീച്ചർ ഫിലിം നിർമ്മിച്ച് അത്ഭുതപ്പെടുത്തുന്നത്.

Advertisment

27ാം മത് ഐ എഫ് എഫ് കെയില്‍ ശ്രദ്ധേയമായ അംഗീകാരം നേടിയ ഫീച്ചര്‍ ഫിലിമാണ്  അമല്‍ പ്രസിയുടെ 'ബാക്കി വന്നവര്‍'. സമകാലിക ജീവിത പ്രശ്‌നങ്ങളിൽ ഉഴറുന്ന ഇന്നത്തെ യുവാക്കളുടെ പ്രതിനിധിയാണ് ഇതിലെ നായകന്‍. പ്രധാനകഥാപാത്രത്തിന് പേരില്ലായെന്നത് ചിത്രത്തിന്‌റെ സവിശേഷതയാണ്. നേടിയെടുത്ത അംഗീകാരങ്ങള്‍ക്കിടയിലും ചിത്രം തിയേറ്റര്‍ റിലീസ് ചെയ്യാത്തതിനാല്‍ 'ബാക്കി വന്നവര്‍'' സാധരണക്കാർക്ക് കാണാന്‍ അവസരം ലഭിച്ചിരുന്നില്ല. ഒടുവിൽ സംവിധായകൻ രാജീവ് രവിയുടെയും അദ്ദേഹത്തിന്‌റെ കളക്ടീവ് ഫേസ് വണ്‍ ടീമിന്‌റെയും പിന്തുണയോടെ അടുത്തിടെ 'ബാക്കി വന്നവര്‍' എറണാകുളം ഷേണായിസ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു.

ഇന്‌റെര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ അവതരിപ്പിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. അതിനു സമാനമായ പ്രതികരണമാണ് ഷേണായിസ് തിയേറ്ററിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ ലഭിച്ചതും. "തിയേറ്റർ റിലീസിനൊന്നും സാധ്യമല്ലാത്ത, പരിമിതികൾക്കുള്ളിൽ നിന്നും ചിത്രീകരിച്ച ഒട്ടേറെ സിനിമകള്‍ ഐ എഫ് എഫ് കെ യില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  അവാര്‍ഡ് സിനിമകള്‍ എന്ന് തരംതിരിച്ച് അവയെ തള്ളിക്കളയുന്നത് ഒഴിവാക്കണം. രാജീവേട്ടന്‌റെ പിന്‍തുണക്കൊണ്ടാണ് ഞങ്ങളുടെ സിനിമയുടെ പ്രദര്‍ശനം സാധ്യമായത്. എന്നാല്‍ പല ചലച്ചിത്രങ്ങള്‍ക്കും അത്തരം ഒരു പിന്‍തുണയില്ല. രാജീവ് രവിയായുള്ള ബന്ധം മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയെന്ന നിലയിലാണ്. അദ്ദേഹമാണ് ശബ്ദത്തിലും നിറത്തിലും മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശിച്ചതും," അമല്‍ പ്രസി പറഞ്ഞു.

Advertisment
Rajeev Ravi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: