നന്ദി ‘ആം’ , പാറപോലെ ഒപ്പമുള്ളതിന്; പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ

2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരായത്

Dulquer Salmaan and Amaalu

ഭാര്യ അമാലിന് ജന്മദിനാശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. അമാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ദുൽഖറിന്റെ ഹൃദ്യമായ ആശംസ. പാറപോലെ തനിക്കൊപ്പം നിൽക്കുന്നതിനു അമാലിനു നന്ദി പറയുന്നതായി ദുൽഖർ ഇൻസ്‌റ്റഗ്രാമിൽ കുറിച്ചു.

Read Also: മാമോദിസാ നാളിൽ കുഞ്ഞു തഹാൻ; വീഡിയോ പങ്കുവച്ച് ടൊവീനോ

“എറെ സന്തോഷത്തോടെ ജന്മദിനാശംസകൾ അറിയിക്കുകയാണ് എന്റെ ആം !! ഈ ലോക്ക്‌ഡൗണ്‍ കാലത്ത് സംഭവിച്ച ഏറ്റവും സന്തോഷകരമായ കാര്യം നമുക്ക് പരസ്‌പരം ചെലവഴിക്കാൻ ഏറെ സമയം കിട്ടി എന്നതാണ്. പ്രത്യേകിച്ച് നീയും ഞാനും മറിയവുമൊപ്പം. ജീവിതത്തിലെ ഏറെ വിലമതിക്കുന്ന സമയം. നമ്മളൊന്നിച്ചുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ മുതല്‍ മറിയത്തിന് വേണ്ടി കെട്ടുകഥകളിലെ വേഷം കെട്ടിയതു വരെ ഏറെ സ്‌പെഷ്യലാണ്. എനിക്കൊപ്പം പാറ പോലെ ഉറച്ചുനിൽക്കുന്നതിനും എനിക്ക് മറിയത്തെ നൽകിയതിനും നിനക്ക് നന്ദി. ഒരിക്കൽ കൂടി ജന്മദിനാശംസകൾ നേരുന്നു” ദുൽഖർ കുറിച്ചു.

അതേസമയം, സിനിമ മേഖലയിൽ നിന്ന് പൃഥ്വിരാജും നസ്രിയയുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ അമാലിന് ജന്മദിനാശംസകൾ​ നേർന്നിട്ടുണ്ട്.

ജന്മദിനാശംസകൾ അമാൽ എന്നാണ് പൃഥ്വി കുറിച്ചത്

 

View this post on Instagram

 

Happy birthday Amaal! @amaalsalmaan

A post shared by Prithviraj Sukumaran (@therealprithvi) on

‘ഏറ്റവും മനോഹരിയായ സഹോദരിക്ക് ആശംസകൾ, ഞാൻ നിന്നെ സ്നേഹിക്കുന്നു അമാ’ എന്ന് നസ്രിയയും കുറിച്ചു.

 

View this post on Instagram

 

Happy birthday to my most beautiful sister ….Ama …love u

A post shared by Nazriya Nazim Fahadh (@nazriyafahadh) on

2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുൽഖർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാർച്ച് എട്ടിന് വനിതാ ദിനത്തിലും മകള്‍ മറിയത്തിന് ദുല്‍ഖര്‍ വനിതാ ദിനാശംസകൾ നേർന്നിരുന്നു. “രണ്ടു വയസേ ആയുള്ളൂ, എങ്കിലും എന്റെ വഴികാട്ടിയാവുകയാണ് പലപ്പോഴും അവള്‍”, എന്നാണ് ദുൽഖർ അന്നു കുറിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Amaalu birthday dulquer salmaan wishes

Next Story
കേക്ക് മുറിക്ക് മോനേ എന്ന് ടൊവിനോ; വാശിപിടിച്ച് കുഞ്ഞ് തഹാൻTovino Thomas, Tovino thomas family, Tovino Thomas daughter, Tovino Thomas wife, Tovino Thomas son, Tovino Thomas son Baptism, Thahan Baptism, ടൊവിനോ തോമസ്, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com