പ്രശസ്ത പരസ്യചിത്ര സംവിധായകനും അഭിനേതാവുമായിരുന്ന അലിക്ക് പദംസീ ഒരു ജനതയുടെ ഉൾത്തുടിപ്പായി മാറിയ പരസ്യങ്ങളാണ് നിർമ്മിച്ചത്. ശനിയാഴ്ച രാവിലെ മുംബൈയിലാണ് പദംസീ മരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ എന്ന ചിത്രത്തില്‍ മുഹമ്മദലി ജിന്നയുടെ വേഷം ഉള്‍പ്പടെ പല വേഷങ്ങളും അവതരിപ്പിച്ച കലാകാരനായ പദംസീ ലിന്റാസ് ഇന്ത്യ എന്ന പ്രമുഖ പരസ്യക്കമ്പനിയുടെ മേധാവി എന്നീ നിലയില്‍ കൂടി ശ്രദ്ധേയനായ വ്യക്തിത്വമാണ്. ഇന്ത്യന്‍ പരസ്യകലയുടെ പിതാവ് എന്ന ബഹുമതിയിലേക്ക് ഉയര്‍ത്തപ്പെട്ട പദംസീയുടെ ഏറ്റവും പ്രധാനപ്പെട്ട ചില പരസ്യങ്ങളെ ഒരിക്കൽ കൂടി ഓർക്കാം.
Read More: അഭിനേതാവും ഇന്ത്യന്‍ പരസ്യ രംഗത്തിന്റെ ശില്പിയുമായ അലിക്ക് പദംസീ അന്തരിച്ചു
വെള്ളച്ചാട്ടത്തിനു താഴെ നിൽക്കുന്ന ലിറിൽ പെൺകുട്ടിയും സർഫ് പരസ്യത്തിലെ ലളിതാജിയുമൊക്കെ സിനിമാതാരങ്ങളോളം അക്കാലത്തെ പ്രേക്ഷകർക്ക് പരിചിതമായി മാറിയതിൽ പദംസീയുടെ പരസ്യങ്ങൾക്ക് നല്ലൊരു പങ്കുണ്ടായിരുന്നു, ചെറി ചാര്‍ളി, ഹമാരാ ബജാജ്, എം ആര്‍ എഫ് മസില്‍ മാന്‍, തുടങ്ങി രാജ്യം നെഞ്ചേറ്റിയ നിരവധി പരസ്യചിത്രങ്ങളുടെ ശില്പിയായിരുന്നു പദംസീ. ചെറി ബ്ലോസ്സം ഷൂ പോളിഷിന്റെ ആഡിൽ ചാർലി ചാപ്ലിനെ അനുകരിക്കുന്ന ഒരു ആർട്ടിസ്റ്റിനെയാണ് കൊണ്ടുവന്നത്. പദംസീയുടെ പ്രശസ്തമായ ഏതാനും ചില പരസ്യചിത്രങ്ങൾ കാണാം.