നേരം, പ്രേമം എന്നീ നിവിന്‍ പോളി ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. അല്‍ഫോന്‍സിന്റെ പുതിയ ചിത്രം വരുന്നു എന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല. എന്നാല്‍ തൊബാമ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇത്തവണ സംവിധായകന്റെ വേഷത്തിലല്ല, നിര്‍മ്മതാവായാണ് അല്‍ഫോണ്‍സ് എത്തുന്നത്.

പ്രേമത്തിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത ടീം തന്നെയാണ് തൊബാമയിലും എത്തുന്നത്. സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, മലയാളികളുടെ ആസ്ഥാന ‘കോഴി’ ഷറഫുദ്ദീന്‍ എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

കണ്ടുമടുത്ത പാറ്റേണുകളില്‍ നിന്നും ഗതിമാറിയാണ് അല്‍ഫോണ്‍സിന്റെ സിനിമകളുടെ സഞ്ചാരം എന്നതിനാല്‍ പ്രേക്ഷകര്‍ക്ക് അല്‍ഫോണ്‍സ് ചിത്രങ്ങള്‍ വലിയ പ്രതീക്ഷകളാണ്. അല്‍ഫോണ്‍സും സുകുമാരന്‍ തെക്കേപ്പാട്ടുമാണ് തൊബാമയുടെ നിര്‍മ്മാതാക്കള്‍. മൊഹ്സിന്‍ കാസിം ആണ് സംവിധായകന്‍. സമീറ സനീഷാണ് വസ്ത്രാലങ്കാരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ