കൊച്ചി: നേരം, പ്രേമം എന്നീ രണ്ടു ചിത്രങ്ങള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടിയ സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ മൂന്നാം ചിത്രവുമായി വരുന്നു. ഇത്തവണ തമിഴിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമ ഏതുമില്ലാത്ത സിനിമയാണ് ആരംഭിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

പുതിയ ചിത്രത്തിലേക്ക് പാട്ടുപാടി അഭിനയിക്കാന്‍ പറ്റിയ നായികയെ തേടുന്നതായും അദ്ദേഹം അറിയിച്ചു. കര്‍ണാടിക് സംഗീതം അറിയുന്ന 16നും 26നും ഇടയിലുള്ളവര്‍ക്കാണ് മുന്‍ഗണന. കൂടാതെ ചിത്രത്തിലേക്ക് രണ്ട് അസിസ്റ്റന്റ് ഡയറക്ടറുമാരേയും തേടുന്നുണ്ട്. നന്നായി ഇംഗ്ലീഷും തമിഴും അറിയുന്ന ഒരു ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയുമാണ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായി പരിഗണിക്കുന്നത്.

ചിത്രത്തില്‍ ആരൊക്കെയാണ് താരങ്ങളെന്ന് അല്‍ഫോണ്‍സ് വെളിപ്പെടുത്തിയില്ല. puthanpadam2017@gmail.com എന്ന അഡ്രസില്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷ അയക്കാമെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. ഫോട്ടോ മാത്രം അയച്ചാല്‍ പാട്ടുപാടുമെന്നത് തിരിച്ചറിയാന്‍ കഴിയില്ലെന്നും പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

ഫോട്ടോഷോപ്പ് പോലെയുള്ള സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് ടച്ച് അപ്പോ മേയ്ക്കഅപ്പോ ചെയ്യാത്ത ഫോട്ടോ അയയ്ക്കണമെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. കാസ്റ്റിംഗ് കോള്‍ ഇംഗ്ലീഷിലേക്കും തര്‍ജ്ജമ ചെയ്ത് ശ്രേയ ഗോഷാലിനെ പോലൊരു കുട്ടിയേയും അല്‍ഫോണ്‍സ് പ്രതീക്ഷിക്കുന്നുണ്ട്. അല്‍ഫോണ്‍സിന്റെ മൂന്നാം ചിത്രം ഹിന്ദിയില്‍ ആയിരിക്കുമെന്ന ഊഹാപോഹങ്ങളെയാണ് താരം തന്നെ തള്ളിയിരിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

Puthuma yethum illaatha moonavathu thirai padam aarambikka poren 😀 😀 😀 😀 😀
1) Intha vaatti padathila nadikka… Paattu Paadavum Nadikkavum therinja oru ponna thaedugirom…
Carnatic music therinja santhosham…yenaa engalkku theriyaathu 😀
Vayasu 16 – 26
2) Assistant director’s 2 pera thaedugirom. 1 boy and 1 girl. Unmaya irukkanum, Tamizh kandippa theriyanum..ippo naan ezhutheerkura tamizhum(tamizh in english), englishum puriyara aalaarkanum… avlo thaan naanga thedra quality.
Padathila nadikkirathum work panrathum yaar yaar endru naan aprama solren 😀
Padam tamizh thaan.
Mail id : puthupadam2017@gmail.com
#Note…Photo anuppuna mattum…paattu paadrathu theriyaathu…nyaabagam vechukkunga 😛 . Photoshopukku badhla pitch correctionum reverbellaam podaantheenga… Naanga cinemala irukkom….Engalkkum software theriyum 😀
I’m going to start working on the third film which has nothing new in it 😀 😀 😀 😀 😀
This time we are looking for a girl who knows to SING and ACT.
age 16 – 26
About the film cast and crew I will update later 🙂
The film will be in Tamizh language.
Mail id : puthupadam2017@gmail.com
#Note…If you sent photos alone I wouldn’t understand whether you sing or not 😛 . Please don’t pitch correct or touch it with a software…We are from cinema… We also know to use softwares 😀
Im putting this post in english because god knows if a girl like Shreya goshal approaches…she will sing in tamizh right 😀
Waiting your responses 🙂
Alphonse Puthren 😀 😀 😀 😀 😀

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook