ശങ്കര്‍ സംവിധാനം ചെയ്ത എക്കാലത്തേയും ഹിറ്റ് ചിത്രമാണ് മുതല്‍വന്‍. അര്‍ജ്ജുന്‍ നായകനായ ചിത്രത്തില്‍ മനീഷ കൊയ്‌രാളയായിരുന്നു നായിക. ഒരു ദിവസത്തേക്ക് മാത്രമായി തമിഴ്നാടിന്റെ മുഖ്യമന്ത്രിയാവാന്‍ യോഗം കിട്ടുന്ന നായകന്റെ കഥയായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.

ഈ ചിത്രത്തിലേത് പോലെ തമിഴ്നാടിന്റെ ഒരു ദിവസത്തെ മുഖ്യമന്ത്രിയായി ഒരാളെ നിയമിക്കാന്‍ അവസരം ലഭിച്ചാല്‍ നിങ്ങള്‍ ആരെയായിരിക്കും നിയമിക്കുക? ഈ ചോദ്യത്തിന് ഉത്തരമാണ് സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പറഞ്ഞിരിക്കുന്നത്.

മറ്റാരുമല്ല, സകലകലാവല്ലഭനായ കമല്‍ഹാസനെയാണ് തമിഴ്നാട് മുഖ്യമന്ത്രിയായി നിയമിച്ച് കാണാന്‍ അല്‍ഫോണ്‍സ് ഇഷ്ടപ്പെടുന്നത്. നൂതനമായ അദ്ദേഹത്തിന്റെ ആശയങ്ങള്‍ കൊണ്ട് തമിഴ്നാട് സര്‍ക്കാരിനെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ് അല്‍ഫോണ്‍സിന്റെ അഭിപ്രായം. അത് എത്രയും പെട്ടെന്ന് നടന്ന് കാണാനാണ് തന്റെ ആഗ്രഹമെന്നും അല്‍ഫോണ്‍സ് പറയുന്നു. താന്‍ എന്തെങ്കിലും തെറ്റായി പറഞ്ഞെങ്കില്‍ ക്ഷമിക്കണമെന്നും പറഞ്ഞാണ് ‘പ്രേമം’ സംവിധായകന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ