scorecardresearch

കാത്തിരിപ്പിനൊടുവിൽ 'ഗോൾഡ്' തിയേറ്ററിലേക്ക്; ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേയെന്ന് നിർമ്മാതാവ് ലിസ്റ്റിൻ

'ഗോൾഡി'ന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്

'ഗോൾഡി'ന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
gold movie, gold malayalam movie, gold movie prithviraj, gold movie ott release, gold movie watch online

Gold Prithviraj Malayalam Movie OTT Release Date

മലയാള സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അൽഫോൺസ് പുത്രന്റെ 'ഗോൾഡ്'. ഓണം റിലീസായി 'ഗോൾഡ്' തിയേറ്ററിലെത്തുമെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീരാത്തതിനാൽ റിലീസ് നീട്ടുകയായിരുന്നു.ഒടുവിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന 'ഗോർഡി'ൻെറ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രേമത്തിനു ശേഷം അൽഫോൺസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ ഒന്നിനു തിയേറ്ററുകളിലെത്തും.

Advertisment

റിലീസ് പ്രഖ്യാപിച്ചു കൊണ്ട് ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടയ സമയത്ത് ആരാധകരിൽ നിന്ന് വിമർശനങ്ങളുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ലിസ്റ്റിൻ ഇത്തരത്തിലൊരു കുറിപ്പ് ഷെയർ ചെയ്തത്.

"സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത് …ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ് ..കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയേറ്ററുകളിൽ എത്തുന്നു… ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ ….റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്" ലിസ്റ്റിൻ കുറിച്ചു.

Advertisment

പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നതിനൊപ്പം അജ്മൽ അമീർ, ജഗദീഷ്, സൈജു കുറുപ്പ്, അൽതാഫ്, കൃഷ്ണശങ്കർ, വിനയ് ഫോർട്ട്, റോഷൻ മാത്യു,സാബുമോൻ, ലാലു അലക്സ്, ശബരീഷ് വർമ്മ, പ്രേംകുമാർ, മല്ലിക സുകുമാരൻ, ദീപ്തി സതി, ബാബുരാജ്, ശാന്തികൃഷ്ണ, ഷമ്മി തിലകൻ, ഇടവേള ബാബു, അബു സലിം, സുരേഷ് കൃഷ്ണ, തെസ്നി ഖാൻ, ജാഫർ ഇടുക്കി തുടങ്ങി 23 ഓളം താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. താരസമ്പന്നമായ ചിത്രത്തിന്റെ പോസ്റ്റർ ഏറെ വൈറലായിരുന്നു. 'ഇതിപ്പോ ഒരു ഇൻഡസ്ട്രി മൊത്തം ഉണ്ടല്ലോ,' എന്നായിരുന്നു പോസ്റ്റർ കണ്ട സോഷ്യൽ മീഡിയയുടെ കമന്റ്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് 'ഗോൾഡ്' നിര്‍മ്മിക്കുന്നത്.

നേരം, പ്രേമം എന്നീ രണ്ടു ചിത്രങ്ങൾ മാത്രമാണ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സംവിധായകരിൽ ഒരാളാണ് അൽഫോൺസ് പുത്രൻ. അതുകൊണ്ടുതന്നെ, 'പ്രേമം' കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷം ഗോൾഡുമായി അല്‍ഫോന്‍സ് എത്തുമ്പോൾ സിനിമാപ്രേമികൾക്കും ആവേശമേറെയാണ്.

Listin Stephen New Release Alphonse Puthren

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: