scorecardresearch

#MeToo: ആലോക് നാഥിനെതിരായ കേസ് കെട്ടിച്ചമച്ചതാകാനും സാധ്യതയുണ്ടെന്ന് കോടതി

ആലോക് നാഥിനെതിരെ 2018ലാണ് വിന്റ നന്ദ പരസ്യമായി ലൈംഗികാരോപണം ഉന്നയിക്കുന്നത്

ആലോക് നാഥിനെതിരെ 2018ലാണ് വിന്റ നന്ദ പരസ്യമായി ലൈംഗികാരോപണം ഉന്നയിക്കുന്നത്

author-image
Entertainment Desk
New Update
#MeToo: ആലോക് നാഥിനെതിരായ കേസ് കെട്ടിച്ചമച്ചതാകാനും സാധ്യതയുണ്ടെന്ന് കോടതി

പ്രശസ്ത നടന്‍ ആലോക് നാഥിനെതിരെ നിര്‍മ്മാതാവ് വിന്റ നന്ദ ഉന്നയിച്ച ലൈംഗികാരോപണം കെട്ടിച്ചമച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സെഷന്‍സ് കോടതി. ആലോക് നാഥിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

Advertisment

മുഴുവന്‍ സംഭവങ്ങളും ഓര്‍മ്മയുണ്ടായിട്ടും, ഇതെല്ലാം നടന്നത് എന്നാണെന്ന തിയ്യതിയും മാസവും വിന്റ നന്ദ ഓര്‍ത്തുവച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണെന്നും, അതിനാല്‍ തന്നെ ഈ ആലോക് നാഥിനെതിരെ ഉന്നയിക്കുന് കുറ്റകൃത്യം കെട്ടിച്ചമച്ചതാകാനുള്ള സാധ്യത കണ്ടില്ലെന്നു വയ്ക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ആലോക് നാഥിനെതിരെ 2018ലാണ് വിന്റ നന്ദ പരസ്യമായി ലൈംഗികാരോപണം ഉന്നയിക്കുന്നത്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോക് നാഥ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിന്റ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

രണ്ടുപേരും വിവാഹം കഴിച്ച് കുടുംബത്തിനൊപ്പം താമസിക്കുന്ന ആളുകളായതിനാല്‍, വൈദ്യ പരിശോധനകൊണ്ട് കാര്യമില്ലെന്നും, ആരോപണ വിധേയനായ നടനെ ചോദ്യം ചെയ്യുന്നത് പ്രസക്തമല്ലെന്നും കോടതി പറഞ്ഞു.

Advertisment

'സംഭവം നടന്നത് പരാതിക്കാരിയുടെ വീട്ടില്‍ വച്ചാണെന്ന് പറയുന്നത് കൊണ്ട്, തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയില്ല,' കോടതി പറഞ്ഞു.

അഞ്ച് ലക്ഷം രൂപ കെട്ടിവച്ചാണ് ആലോക് നാഥിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കൂടാതെ വിന്റെ നന്ദയുടെ താമസ സ്ഥലത്തിനടുത്ത് പോകരുതെന്ന കര്‍ശന നിര്‍ദ്ദേശവും ഉണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും മീ ടൂ ക്യാംപെയിനിന്റെ ഭാഗമായി ഉയരുന്ന ശബ്ദങ്ങളാണ് വിന്റ നന്ദയ്ക്കും തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയാനുള്ള ധൈര്യം നല്‍കിയത്. ആലോക് നാഥ് ഒരു മദ്യപാനിയും ലജ്ജയില്ലാത്തവനുമാണ് എന്നാണ് നന്ദ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഉണ്ടായിരുന്ന മുഖ്യനടിയേയും ആലോക് നാഥ് ഉപദ്രവിച്ചിട്ടുണ്ടെന്ന് നന്ദ പറഞ്ഞിരുന്നു.

Metoo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: